സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി നടപടികള്‍ സുതാര്യം;ജില്ലാ കളക്ടര്‍

കല്‍പ്പറ്റ:വയനാട് വന്യജീവി സങ്കേതത്തിലെ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി നിര്‍വ്വഹണം തികച്ചും സുതാര്യമായാണ് നടത്തുന്നതെന്ന് ജില്ലാ കളക്ടര്‍ എസ്.സുഹാസ് അറിയിച്ചു. ചെട്ട്യാലത്തൂര്‍ സെറ്റില്‍മെന്റിലേക്കായി 18.24 കോടി രൂപയാണ് ജില്ലാ കളക്ടറുുടെയും ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസറുടെയും പേരില്‍ ജില്ല ട്രഷറിയിലെ അക്കൗണ്ടില്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. ഇതിനായി എം.എല്‍.എ മാരടക്കമുള്ള ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി ജില്ലാതല നടത്തിപ്പ് സമിതി രൂപീകരിച്ചിട്ടുള്ളതും അര്‍ഹതാ കുടുംബങ്ങളില്‍ നിന്നും അപേക്ഷ സ്വീകരിക്കുന്നതിന് വനം വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ലഭിച്ച 63 അപേക്ഷകളില്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമായി തുക അനുവദിക്കുന്നതിന് ജില്ലാ തല സമിതി തീരുമാനിച്ചിട്ടുണ്ട്. കൃത്യമായി രേഖകള്‍ ഹാജരാക്കിയവര്‍ക്ക് നടപടികള്‍ പൂര്‍ത്തിയാക്കി തുക അര്‍ഹതാ കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുന്നതിന് ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസര്‍ക്ക് ഉത്തരവ് നല്‍കിയിട്ടുള്ളതുമാണ്. ട്രഷറി നിയന്ത്രണം മൂലമാണ് അര്‍ഹതാ കുടുംബങ്ങളുടെ ബാങ്കിലേക്ക് തുക മാറ്റുന്നതിന് കാലതാമസം നേരിടുന്നത്. ട്രഷറിയിലുളള തുക സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിക്കായി ജില്ലാ കളക്ടറുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുന്നതിന് സര്‍ക്കാരില്‍ നിന്നും അനുമതി തേടിയിരുന്നു. അനുമതി ലഭിക്കാത്തതിനാലാണ് തുക ട്രഷറിയില്‍ തന്നെ സൂക്ഷിക്കുന്നത്. വയനാട് വന്യജീവി സങ്കേതത്തില്‍ നിന്ന് സ്വമേധയാ മാറി താമസിക്കുന്നതിന് അപേക്ഷ നല്‍കിയതും യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിച്ചവരുമായ ഗോളൂര്‍, അമ്മവയല്‍, കൊട്ടങ്കര, കുറിച്യാട് സെറ്റില്‍മെന്റുകളിലെ പുനരധിവാസം ലഭ്യമായ ഫണ്ട് ഉപയോഗിച്ച് പൂര്‍ത്തിയായതാണ്. 237 കുടംബങ്ങള്‍ക്ക് ഇതിനകം തന്നെ തുക അനുവദിച്ച് പുനരധിവസിപ്പിച്ചിട്ടുണ്ട്. നിലവില്‍ ഈ സെറ്റില്‍മെന്റുകളിലെ പുനരധിവാസത്തിനായി ചെലവഴിക്കുന്നതിന് തുകയൊന്നും നീക്കിയിരുപ്പില്ല. അര്‍ഹതാ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് സംസ്ഥാന പട്ടികവര്‍ഗ വികസന വകുപ്പില്‍ നിന്നും വായ്പയായി 7.4 കോടി രൂപ ലഭ്യമാക്കിയിരുന്നു. ഈ തുക കുറിച്യാട്, ഈശ്വരകൊല്ലി, നരിമാന്തികൊല്ലി എന്നീ സെറ്റില്‍മെന്റുകളിലെ അന്തിമ നിര്‍ണ്ണയ ദിനത്തില്‍ സ്ഥിരതാമസമുള്ള യോഗ്യതാ കുടുംബങ്ങള്‍ക്ക് അനുവദിച്ചതുമാണ്. അന്തിമ നിര്‍ണ്ണയ ദിനത്തില്‍ പദ്ധതി പ്രദേശത്ത് സ്ഥിരതാമസമില്ലാത്തവര്‍ക്ക് നിലവിലെ നിയമപ്രകാരം തപക അനുവദിക്കുന്നത് സാധ്യമല്ല. വയനാട് വന്യജീവി സങ്കേതത്തിലെ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി അട്ടിമറിക്കുന്നതായുള്ള ആക്ഷേപം അടിസ്ഥാന രഹിതമാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍