മുള്ളന്‍കൊല്ലി പള്ളിയില്‍ തിരുനാളിന് കൊടിയേറി
പുല്‍പ്പള്ളി:തീര്‍ത്ഥാന കേന്ദ്രമായ മുള്ളന്‍കൊല്ലി സെന്റ് മേരീസ് ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ ആറ് ദിവസം നീണ്ടു നില്ക്കുന്ന തിരുനാള്‍ മഹോത്സവത്തിന് കൊടിയേറി.തിരുനാളിന് തുടക്കംകുറിച്ച് ഫാ.ചാണ്ടി പുനക്കാട്ട് കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. തുര്‍ടന്ന് ഇടവകയില്‍ നിന്നുള്ള വൈദികരുടെ നേതൃത്വത്തില്‍ അനുസ്മരണ ബലി നടന്നു.ജനുവരി 11 മുതല്‍ 13 വരെ വൈകിട്ട് 4 മണിക്ക് ആഘോഷമായ ദിവ്യബലി, വചന പ്രഘോഷണം, ദിവ്യകാരുണ്യ പ്രദക്ഷിണം,14 ന് 4 മണിക്ക് ആഘോഷമായ ദിവ്യബലി,വചന പ്രഘോഷണം, പ്രദക്ഷിണവും, പ്രധാന തിരുനാള്‍ ദിനമായി 15 ന് 9 മണിക്ക് ആഘോഷമായ ദിവ്യബലി, പ്രദക്ഷിണം എന്നിവ നടക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍