ഡ്രൈവര്‍മാര്‍ കൈകോര്‍ത്തു; വീണ്ടും കള്ള ടാക്സി പിടികൂടി ;ഇതര സംസ്ഥാന രജിസ്ട്രേഷനിലുള്ള ഇന്നോവയാണ് ബത്തേരി ടൂറിസ്റ്റ് ടാക്സി ഡ്രൈവര്‍മാര്‍ പിടികൂടിയത്.
ബത്തേരി:ബത്തേരിയില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് കല്യാണ ആവശ്യത്തിനു പോവുകയായിരുന്ന കള്ള ടാക്സി ബത്തേരിയിലെ ടൂറിസ്റ്റ് ടാക്സി ഡ്രൈവര്‍മാരുടെ നേതൃത്വത്തില്‍ തടയുകയും മോട്ടോര്‍ വാഹന വകുപ്പിന് കൈമാറുകയും ചെയ്തു. ഡല്‍ഹി രജിസ്ട്രേഷനിലുള്ള ഇന്നോവയാണ് കള്ളടാക്സിയായി സര്‍വ്വീസ് നടത്തിയത്. ബത്തേരി മോട്ടോര്‍ വാഹന വകുപ്പിലെ എം.വി ഐ റോണി, എ എം.വി.ഐ രജീഷ് എന്നിവര്‍ പിടികൂടിയ വാഹനത്തില്മേല് തുടര്‍ നടപടികള്‍ സ്വീകരിച്ചു.വര്‍ദ്ധിച്ചു വരുന്ന കള്ളടാക്സികള്ക്കെതിരെയുള്ള ടാക്സി ഡ്രൈവര്‍മാരുടെ സംസ്ഥാന തലത്തിലുള്ള വാട്സ് ആപ്പ് കൂട്ടായ്മയിലൂടെ അനുദിനം നിരവധി വാഹനങ്ങളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പിടികൂടുന്നത്. തങ്ങളുടെ ജീവിതമാര്‍ഗ്ഗമായ തൊഴിലിനെ നിഷ്പ്രയാസം തകര്‍ത്ത് അരങ്ങുവാഴുന്ന കള്ള ടാക്സികള്‍ക്കെതിരെ എന്ത് വിലകൊടുത്തും നിയമപരമായ രീതിയില്‍ പോരാടുമെന്നും ടാക്സി ഡ്രൈവര്‍മാര്‍ . പലതവണ തങ്ങള്‍ പിടികൂടി മുന്നറിയിപ്പ് കൊടുത്തിട്ടും വീണ്ടും പല വാഹനങ്ങളും കള്ള ടാക്സിയായി സര്‍വീസ് നടത്തിവരുന്നതും, അനുദിനം വര്‍ദ്ധിച്ചു വരുന്ന ഇത്തരം വാഹനങ്ങളുടെ പെരുപ്പം തങ്ങളുടെ ജീവിതം വഴിമുട്ടിച്ചപ്പോഴാണ് സംസ്ഥാന തലത്തില്‍ കള്ള ടാക്സികള്‍ക്കെതിരെ ഒരു വാട്സ് ആപ്പ് കൂട്ടായ്മ രൂപീകരിച്ചത്. കൂട്ടായ്മയുടെ ഫലമായി അനുദിനം നിരവധി വാഹനങ്ങളാണ് പിടികൂടിയത്. കള്ള ടാക്സികള്‍ക്കെതിരെയുള്ള വാട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചതിനുശേഷം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറോളം കള്ള ടാക്സികളാണ് ഇതുവരെ തങ്ങള്‍ പിടികൂടി ബന്ധപ്പെട്ട അധികാരികളെ ഏല്‍പ്പിച്ചതെന്ന് ഡ്രൈവര്‍മാര്‍ . കള്ള ടാക്സിയായി ഓടുന്ന വാഹനങ്ങള്‍ പൂര്‍ണ്ണമായി നിര്‍ത്തലാക്കുകയും അതുമൂലം വഴിമുട്ടിയ തങ്ങളുടെ ജീവിത മാര്‍ഗ്ഗമായ തൊഴില്‍ മേഖല നിലനിര്‍ത്തുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ടാക്സി ഡ്രൈവര്‍മാര്‍ ഓപ്പണ്‍ ന്യൂസറിനോട് പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍