വര്‍ക്ക്ഷോപ്പ് നടത്തി
പുല്‍പ്പളളി: പഴശ്ശിരാജാ കോളേജിലെ മാസ് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ 'നവമാധ്യമങ്ങളും സാങ്കേതികവിദ്യയിലെ പുത്തന്‍ മാറ്റങ്ങളും' എന്ന വിഷയത്തില്‍ എകദിന വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു. ഏഷ്യാനെറ്റ് ഓണ്‍ലൈന്‍ വിഭാഗം സീനിയര്‍ സബ് എഡിറ്റര്‍ വിപിന്‍ പാണപ്പുഴ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്കി. വിവിധ കോളേജുകളിലെ നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എ.ഒ. റോയ് വര്‍ക്ക്ഷോപ്പ് ഉദ്ഘാടനം ചെയ്തു. കോളേജ് ബര്‍സാര്‍ ഫാ.ജോര്‍ജ് ആലുംമൂട്ടില്‍, സ്വാശ്രയവിഭാഗം മേധാവി പ്രൊഫസര്‍ താര ഫിലിപ്പ്, പ്രോഗ്രാം കണ്‍വീനര്‍ ജിബിന്‍ വര്‍ഗ്ഗീസ്, അലക്സ് മനു മാത്യു, ഷോബിന്‍ മാത്യു എന്നിവര്‍ സംസാരിച്ചു. ഡെനി തോമസ്, സുമന് ഫിലിപ്പ് വില്ലോത്ത്, ഡോണ, ആശ, ഗ്രീഷ്മ എന്നിവര്‍ പരിപാടിക്ക് നേത്യത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍