ജലയാത്ര സംഘടിപ്പിച്ചു

പ്രവാസി വയനാട് ദുബൈ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ദുബൈ ക്രീക്കില്‍ 'ജല യാത്ര' സംഘടിപ്പിച്ചു. യു.എ.ഇ യില്‍ പ്രവാസ ജീവിതം നയിക്കുന്ന വയനാട്ടുകാരെ ഒരു കുടക്കീഴില്‍ അണി നിരത്തിക്കൊണ്ട് വൈവിധ്യമുള്ള കര്‍മ്മ പദ്ധതികളുമായി പ്രവര്‍ത്തിക്കുന്ന പ്രവാസി വയനാട് യു.എ.ഇ.യുടെ ദുബൈ ചാപ്റ്റര്‍ അംഗങ്ങള്‍ ഒത്തു ചേര്‍ന്ന ''ജലയാത്ര'' വേറിട്ടൊരു അനുഭവമായി. ദുബൈയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തി ചേര്‍ന്ന കുടുംബിനികളും കുട്ടികളുമടങ്ങുന്ന സംഘം പരസ്പരം സൗഹൃദം പങ്കിട്ടും കലാപരിപാടികള്‍ ആസ്വദിച്ചും ദുബൈ ക്രീക്കിലൂടെ നൗക സവാരി നടത്തിയത് അംഗങ്ങള്‍ക്കിടയില്‍ ആവേശം പകരുന്ന ഒത്തു ചേരലായി മാറി.ചെയര്‍മാന്‍ മൊയ്തു മക്കിയാടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമം സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ മജീദ് മടക്കിമല ഉദ്ഘാടനം ചെയ്തു. അഡ്വ. മുഹമ്മദലി, സി.എം. സെയ്തലവി മീനങ്ങാടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹാരിസ് വാളാട്, ശാദുലി, ഷിജി ഗിരി, നജീബ് ചന്ദ്രോത്ത്, മുജീബ് റഹ്മാന്‍ തരുവണ, ജീസ് തോമസ്, സിറാജ് വി, ഷൗക്കത്ത് പുളിഞ്ഞാല്‍, പ്രജീഷ് കെ,ഷംനാസ്, ഷിജു തുടങ്ങിയവര്‍ സംഗമത്തിന് നേതൃത്വം നല്‍കി. മാജിക് ഷോയും മറ്റു കലാ പരിപാടികളും തത്സമയ മത്സരങ്ങളും സംഗമത്തിന് മികവേകി. കണ്‍വീനര്‍ അജ്‌നാസ് കെ സ്വാഗതവും അഡ്വ. റഫീഖ് നന്ദിയും പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍