ഫിലിം ആന്‍ഡ് ഡ്രാമ കോംബോ ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു
പുല്‍പ്പളളി പഴശ്ശിരാജാ കോളേജില്‍ മാസ് കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റെിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന 'ടര്‍ക്കോയിസ് 2കെ18 ' ഫിലിം ആന്‍ഡ് ഡ്രാമ കോംബോ ഫെസ്റ്റിന്റെ ലോഗോ പ്രകാശനം ചെയ്തു. ഫെബ്രുവരി 9,10 തീയ്യതികളിലായി നടക്കുന്ന പരിപാടിയുടെ ലോഗോ പ്രകാശനം സംവിധായകരായ കമലും ദിലീഷ് പോത്തനും ചേര്‍ന്ന് നിര്‍വ്വഹിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ കേരളത്തിനകത്തും പുറത്തുനിന്നുമുളള വിവിധ കോളേജുകളിലെ മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. ഫെസ്റ്റിവലില്‍ ലോകനിലവാരമുളള വിവിധ ചിത്രങ്ങളും നാടകങ്ങളും പ്രദര്‍ശിപ്പിക്കും. ഫെസ്റ്റിവലിനോടനുബന്ധിച്ച് വിവിധ മത്സരങ്ങളും അരങ്ങേറും. ഫെസ്റ്റിവലിന്റെ അവസാന ദിവസം നടക്കുന്ന അവാര്‍ഡ്ദാനചടങ്ങില്‍ സിനിമ പിന്നണി പ്രവര്‍ത്തകര്‍ പങ്കെടുക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍