അമ്പലവയലിലെ വയനാട് ചുരം
അമ്പലവയല്‍ : വയനാടിന്റെ ഉത്സവമായ പൂപ്പൊലിയില്‍ വയനാട് ചുരവും ശ്രദ്ദേയമാവുന്നു. ആര്‍.എ.ആര്‍.എസ്. ജീവനക്കാരുടെ സങ്കല്‍പ്പത്തില്‍ രൂപം കൊണ്ട വയനാട് ചുരം, ചുരം കയറി എത്തിയവര്‍ക്കും അതിര്‍ത്തി കടന്ന് എത്തിയവര്‍ക്കും സ്വദേശികള്‍ക്കും ഇതിനോടകം പ്രിയങ്കരമായി കഴിഞ്ഞു. ചരിത്ര ഭൂമിയായ വയനാട് ചുരം അഥവാ താമരശ്ശേരി ചുരം വിവാദമായി നില്‍ക്കുന്ന സാഹചര്യത്തില്‍ കാണികള്‍ക്കും അധികാരികള്‍ക്കും അത്ഭുതമാണ് ഈ പ്രവര്‍ത്തി. തകര്‍ന്ന് തരിപ്പണമായി യാത്ര ദുസ്സഹമായ പാത പിന്നിട്ട് ചുരം കയറി എത്തിയ കാണികള്‍ക്ക് ഒരോര്‍മ്മപ്പെടുത്തല്‍ എന്ന ലക്ഷ്യവും ഇതിനുപിന്നില്‍ ഉണ്ട്.