തെങ്ങ് കൃഷി പരിപാലനം; ജില്ലാ സെമിനാര്‍ നടത്തി
പനമരം:നാളികേര വികസന ബോര്‍ഡിന്റെ നേതൃത്വത്തില്‍ പനമരം വ്യാപാരഭവന് ഓഡിറ്റോറിയത്തില്‍ വെച്ച് തെങ്ങ് കൃഷി പരിപാലന ജില്ലാ സെമിനാറും,തിരഞ്ഞെടുത്ത സംഘങ്ങള്‍ക്കുള്ള സൗജന്യ രാസവള വിതരണവും,ഇടവിള കൃഷിക്കുള്ള വിത്ത് വിതരണവും സംഘടിപ്പിച്ചു.സെമിനാര്‍ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു.സൗജന്യ രാസവള വിതരണോദ്ഘാടനം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്തും,കുള്ളന്‍ തൈകളുടെ വിതരണോദ്ഘാടനം നാളികേര വികസനബോര്‍ഡ് വൈസ് ചെയര്മാന് പി.സി മോഹനന് മാസ്റ്ററും നിര്‍വ്വഹിച്ചു.യോഗത്തില്‍ സെബാസ്റ്റിയന് വെള്ളാകുഴി അദ്ധ്യക്ഷതവഹിച്ചു.കൃഷി അസി.ഡയറക്ടര്‍മാരായ ആര്.മണികണ്ഠന്,ലൗലി അഗസ്റ്റിന്,കൃഷി ഓഫീസര്‍ എം.ജയരാജന് എന്നിവര്‍ ക്ലാസെടുത്തു.നാളികേര വികസന ബോര്‍ഡ് ചീഫ് ടെക്നിക്കല്‍ ഓഫീസര്‍ വിന്‍സി വര്‍ഗ്ഗൂസ് പദ്ധതികളെ കുറിച്ച് വിശദീകരിച്ചു.സണ്ണി വാഴെപ്പറമ്പില്‍,വര്‍ക്കി മാവറ,ബാബു നമ്പുടാകം,ജോസ് പള്ളം,തോമസ് പാഴുക്കാല,ബേബി ജെയിംസ്,ദേവസ്യ എളപ്പുപാറ,പി.സി ജോയി,ജോര്‍ജ്ജ് ചൂരക്കുഴി എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍