പുല്‍പ്പള്ളി സീതാദേവി ക്ഷേത്രോത്സവം; ഉടവാള് വരവിന് സ്വീകരണം നല്കി
പുല്‍പ്പള്ളി സീതാദേവി ലവ കുശ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് പുറക്കാടി പൂമാല പരദേവത കാഷേത്രത്തില്നിന്നുള്ള 'ഉടവാള്' വരവിന് ഉത്സവാഘോഷകമ്മിറ്റിയുടെ നേതൃത്വത്തില്‍ വരവേല്‍പ്പ് നല്കി. ക്ഷേത്ര ട്രസ്റ്റി കുപ്പത്തോട് രാജശേഖരന് നായരുടെ നേതൃത്വത്തില്‍ നെറ്റിപട്ടം കെട്ടിയ ഗജവീരന്, വാദ്യമേളം എന്നിവയുടെ അകമ്പടിയോടെ ചേടാറ്റിന്‍ കാവില്‍ നിന്നും സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിച്ചു. വര്‍ഷങ്ങളായി നടന്നുവരുന്ന ഈ ചടങ്ങിന് ദേശ ക്ഷേത്രമായിരുന്ന പുറക്കാടി പൂമാല പരദേവത ക്ഷേത്രവുമായി ബന്ധമുണ്ട്.
വീട്ടില്‍ ക്ഷേത്രം കാരണവര്‍, പത്തുകുടി കോളനി മൂപ്പന്മാര് എന്നിവരുടെ നേതൃത്വത്തില്‍ പുല്പള്ളി ക്ഷേത്ര ഉത്സവത്തിന് ആവശ്യമായ ഉടവാള്, തലപ്പാവ്, തിടമ്പ്, പാത്രങ്ങള്‍ എന്നിവ തലച്ചുവടായി കാട്ടുപാതയിലൂടെയായിരുന്നു പുറക്കാടിയില്നിന്നും എത്തിച്ചിരുന്നത്. ഒരു ദേശത്തിന്റെ ഭൂമിയുടെ അവകാശിയായി കണ്ടിരുന്നത് ആ ദേശക്ഷേത്രത്തിലെ പരദേവതയെയായിരുന്നു. കാലം മാറിയപ്പോള്‍ ക്ഷേത്രങ്ങള്‍ വ്യത്യസ്ത ദേവസ്വങ്ങളിലായി വിഭജിക്കപ്പെട്ടു. എന്നാല്‍, പഴയ ആചാരത്തിന്റെ തുടര്‍ച്ചയായാണ് എല്ലാവര്‍ഷവും ഉടവാള് എഴുന്നള്ളിക്കുന്നത്.
പുല്പള്ളി ക്ഷേത്രം മാനേജര്‍ ബിജേഷ്, ആഘോഷകമ്മിറ്റി പ്രസിഡന്റ് പത്മനാഭന് മാസ്?റ്റര്‍, സെക്രട്ടറി മണി പാമ്പനാല്‍, പുറക്കാടി ഉത്സവാഘോഷ കമ്മിറ്റി പ്രസിഡന്റ് മനോജ് ചന്ദനക്കാവ്, പ്രദീഷ് പാപ്പ, കെ.ജെ. സുരേന്ദ്രന്, വാമദേവന്, കോളനി മൂപ്പന്മാരായ അപ്പാട് തലച്ചില്‍, നെടിയഞ്ചേരി മൂപ്പന്, കോളിക്കല്‍ മൂപ്പന്, ദാമോദരന്‍, അരവിന്ദന്, ഗോപാലന് ചുണ്ടക്കാട് എന്നിവര്‍ സംബന്ധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍