മര്‍കസിന്റെ വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം:ഐ.സി ബാലകൃഷ്ണന് എം.എല്‍.എ
ചിറക്കമ്പം: വിദ്യാഭ്യാസരംഗത്തും ജീവകാരുണ്യമേഖലയിലും മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് മര്‍കസ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഐ.സി ബാലകൃഷ്ണന് എം.എല്‍.എ അഭിപ്രായപ്പെട്ടു. സുല്‍ത്താന്‍ ബത്തേരി ചിറക്കമ്പത്ത് ദാറുല്ബയാന് കാമ്പസിലെ മര്‍കസ് പബ്ലിക് സ്കൂള്‍ കെട്ടിട ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സയ്യിദ് ഷിഹാബുദ്ദീന് അഹ്ദല്‍ മുത്തനൂര്‍ മര്‍കസ് പബ്ലിക് സ്കൂള്‍ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു.സയ്യിദ് ബഷീര്‍ അല്‍ ജിഫ്രി, സയ്യിദ് മുത്തുക്കോയ തങ്ങള്‍,അലി മുസ്്ലിയാര്‍ വെട്ടത്തൂര്‍, കേരള മുസ്ലിം ജമാ അത്ത് ജില്ലാ വൈസ് പ്രസി ഡന്റ് കെ ഒ അഹ്മദ് കുട്ടി ബാഖവി,എസ് എം എ ജില്ലാ പ്രസിഡന്റ് കെകെ മുഹമ്മദലി ഫൈസി, ചെറുവേരി മുഹമ്മദ് സഖാഫി അല്‍ കാമില്‍, കെ സി സൈദ് ബാഖവി, നസീര്‍ കോട്ടത്തറ, അമ്പിളി ഹസന് ഹാജി, ഡോ. ദാഹിര്‍ മുഹമ്മദ്, യൂസുഫ് നൂറാനി, ഷമീര്‍ ബാഖവി,അബൂബക്കര്‍ നൂറാനി, ഇസ്മാഈല്‍ സഖാഫി റിപ്പണ്‍ , അസീസ് മുസ്്ലിയാര്‍ മാക്കുറ്റി, അനീസ് മന്നാനി, അബ്ബാസ് സഅദി, മിദ്ലാജ് മാസ്റ്റര്‍, വീരാന്‍ കുട്ടി എഞ്ചിനിയര്‍,ശോഭന്‍ കുമാര്‍, ടി മുഹമ്മദ്, സലീം കല്ലൂര്‍,ടി കെ ശ്രീജന് പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍