തറക്കല്ലിട്ടു
മീനങ്ങാടി ഗവ:പോളിടെക്നിക്ക് കോളേജിന്റെ കീഴില്‍ ചുണ്ടയില്‍ പ്രവര്‍ത്തിക്കുന്ന ഗവ:ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങിന്റെ പുതിയ കെട്ടിടത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി. ഉഷാകുമാരി തറക്കല്ലിട്ടു. വൈത്തിരി ഗ്രാമപഞ്ചായത്ത് അനുവദിച്ച അഞ്ച് സെന്റ് സ്ഥലത്ത് ജില്ലാ പഞ്ചായത്ത് അനുവദിച്ച 25 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. ചടങ്ങില്‍ വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉഷ കുമാരി, വൈസ് പ്രസിഡണ്ട് യു.സി ഗോപി, എല്‍.സി ജോര്‍ജ്, സഫിയ, ഷൈനി വര്‍ഗ്ഗീസ്, ബഷീര്‍ പൂക്കോട്ട്, സലിം മേമന, ഷൈനി ജോസഫ്, രജിത്ത്, ആഷിക്ക് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍