പുല്‍പ്പള്ളി സീതാദേവി ലവ കുശ ക്ഷേത്രം; ചുറ്റുവിളക്ക് ആറാട്ട് മഹോത്സവത്തിന് കൊടിയേറി
സീതാദേവിയേയും ലവ-കുശന്മാരേയും പ്രതിഷ്ഠിച്ച് ആരാധിക്കുന്ന ഏക ക്ഷേത്രമായ പുല്‍പ്പള്ളി സീതാ ദേവി ലവ-കുശ ക്ഷേത്രത്തിലെ ചുറ്റുവിളക്ക് ആറാട്ട് മഹോത്സവത്തിന് കൊടിയേറി. ജനുവരി 01 മുതല്‍ 08വരെ നടത്തപ്പെടുന്ന മഹോത്സവത്തിന്റെ കൊടിയേറ്റമാണ് ഇന്ന് നടന്നത്. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചാത്തനാട്ട് രാമചന്ദ്രന് നമ്പൂതിരിയുടെ സാന്നിധ്യത്തില്‍ നെച്ചോളി ഇല്ലത്ത് സുബ്രഹ്മമണ്യന്‍ നമ്പൂതിരിയാണ് കൊടിയേറ്റിയത്. ഉത്സവത്തിന്റെ പ്രധാന ദിനമായ ജനുവരി 04ന് താലപ്പൊലി ഘോഷയാത്രയും, സുപ്രധാനമായ അന്നദാനവും നടക്കും
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍