തെനേരി മദ്റസ കെട്ടിടോദ്ഘാടനം ജനുവരി 4 ന്
കാക്കവയല്‍: തെനേരിയില്‍ പുതുതായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മന്‍ഹജുല്‍ ഹുദാ മദ്റസ കെട്ടിടോദ്ഘാടനം നാളെ(ജനുവരി 4) വൈകിട്ട് നാല് മണിക്ക് പാണക്കാട് സയ്യിദ് സാദിഖലി ഷിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. സമസ്ത ജില്ലാ പ്രസിഡഡന്റ് കെ.ടി ഹംസ മുസ്്ലിയാര്‍ അധ്യക്ഷത വഹിക്കും. കേന്ദ്ര മുശാവറ അംഗം വി. മൂസ്സക്കോയ മുസ്്ലിയാര്‍, കെ.കെ അഹമ്മദ് ഹാജി, എന്‍.കെ റഷീദ്, എസ്. മുഹമ്മദ് ദാരിമി, മോയിന്‍കുട്ടി മാസ്റ്റര്‍, വലിയുദ്ദീന്‍ ഫൈസി വാഴക്കാട് തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനം ഡബ്ല്യു.എം.ഒ ജനറല്‍ സെക്രട്ടറി എം.എ മുഹമ്മദ് ജമാല്‍ ഉദ്ഘാടനം ചെയ്യും. ഫാ. ജോശ് കളപ്പുര, അഡ്വ. മഞ്ചേരി രാജന്, പി.ടി ഗോപാലക്കുറുപ്പ്, എന്‍.ഡി അപ്പച്ചന് സംസാരിക്കും. 5, 6 തിയ്യതികളില്‍ നടക്കുന്ന മതപ്രഭാഷണപരമ്പരയില്‍ റാഷിദ് ഗസ്സാലി കൂളിവയല്‍, മുഹമ്മദ് മുനീര്‍ ഹുദവി എന്നിവര്‍ വിഷയമവതരിപ്പിക്കും. പ്രാര്‍ത്ഥനക്ക് അഹമ്മദ് കുട്ടിഫൈസി നേതൃത്വം നല്‍കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍