സി.കെ രാഘവന് അനുസ്മരണം നടത്തി
പുല്‍പ്പള്ളി : ജയശ്രീ ഹയര്‍സെക്കണ്ടറി സ്കൂള്‍ സ്ഥാപക മാനേജരും സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ പ്രവര്‍ത്തകനുമായിരുന്ന സി കെ. രാഘവന്റെ ഇരുപത്തിമൂന്നാം അനുസ്മരണ ദിനം ജയശ്രീഹയര്സെക്കണ്ടറി സ്കൂളില്‍ നടന്നു. സി കെ. രാഘവന് എഡ്യൂക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചത്. ട്രസ്റ്റ് രക്ഷാധികാരി വി. ജെ. കമലാക്ഷി ദീപോപ്രോജ്വലനം നടത്തി. ജയശ്രീ സ്കൂള്‍ പി ടി എ പ്രസിഡണ്ട് ഷാജി പനച്ചിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. സമൂഹ പ്രാര്ത്ഥ, അനുസ്മരണ പ്രഭാഷണം, പുഷ്പാര്‍ച്ചന, പഠനോപകരണ വിതരണം എന്നിവ ഇതോടനുബന്ധിച്ച് നടന്നു. മാനേജര്‍ കെ. ആര്. ജയറാം, കെ. റാണി വര്‍ഗീസ്, അനീഷാദേവി, കെ. ആര്. ജയരാജ്, എന്‍ എന്‍ ചന്ദ്രബാബു, പി ബി ഹരിദാസ്, കെ. പി. ഗോവിന്ദന്‍കുട്ടി, സ്വപ്ന പീറ്റര്‍, പി. എസ്. ലിജിഷ,അഡോണ തോമസ്, അശ്വിന് കിഷോര്‍ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍