ജലസംഭരണത്തിന് ജൈവ തടയണയുമായി ജയശ്രീ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍.
പുല്‍പ്പള്ളി : വയനാട് ജില്ലയില്‍ രൂക്ഷമായി വരുന്ന വരള്‍ച്ചയെ പ്രതിരോധിക്കുന്നതിന്, ഒഴുകി പോകുന്ന ജലം പരമാവധി സംഭരിക്കുക എന്ന സന്ദേശമുയര്‍ത്തിക്കൊണ്ട് കല്ലുവയല്‍ ജയശ്രീ ഹയര്‍സെക്കണ്ടറി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം വാളണ്ടിയര്‍മാര്‍ ഇരുപതോളം ജൈവ തടയണകള്‍ നിര്‍മ്മിക്കും. വരള്‍ച്ചാ ദുരിതം ഏറ്റവും രൂക്ഷമായ പുല്പള്ളി, മുള്ളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകളിലെ കടമാന്‍ തോട്, മുദ്ദള്ളിതോട്, മാവിലാം തോട് എന്നിവയിലാണ് ജൈവ തടയണകള്‍ നിര്‍മ്മിക്കുന്നത്. ഇതിന് തുടക്കം കുറിച്ചുകൊണ്ട് ശശിമല മുദ്ദള്ളിതോട്ടില് അഞ്ച് തടയണകള്‍ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ചു. പ്ലാസ്റ്റിക് പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ട് കവുങ്ങ്, തെങ്ങിന് മടല്, മുള, ഈറ്റ എന്നിവ ഉപയോഗിച്ച് ശാസ്ത്രീയമായ രീതിയിലാണ് തടയണകള്‍ നിര്‍മ്മിച്ചിട്ടുള്ളത്.
കേരള മീഡിയ ആന്റ് റിപ്പോര്‍ട്ടേഴ്സ് യൂണിയന് സംസ്ഥാന സെക്രട്ടറി സി ഡി ബാബു ജൈവ തടയണ നിര്‍മ്മാണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജയശ്രി സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ. ആര്. ജയരാജ്, കെ എം ആര് യു ജില്ലാ പ്രസിഡണ്ട് ബെന്നി മാത്യു, എന്‍ എസ് എസ് കോ ഓര്‍ഡിനേറ്റര്‍ എം സി സാബു, സജി വര്‍ഗീസ്, സിന്ധു ജോസഫ്, വി. ആര്. സായൂജ്, പി. ബി. ഹരിദാസ്, പി. ആര്. തൃദീപ്കുമാര്‍, സിതാര ജോസഫ്, പി. എസ്. ലിജിഷ, അഖില്‍ എല്‍ദോസ്, അഭിരാം ബാബു, അമല സജി, അന്സിഫ് ജുനൈസ്, എന്‍.ആര്. അജി എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍