മുട്ടില്‍ ഗ്രാമപഞ്ചായത്ത് സാമൂഹ്യ വിദ്യാഭ്യാസ പരിപാടി നടത്തി.
മുട്ടില്‍:മുട്ടില്‍ ഗ്രാമപഞ്ചായത്തിന്റെ നവകേരളത്തിനായി സാമൂഹ്യ വിദ്യാഭ്യാസ പരിപാടി, വാര്‍ഡ്തല പ്രവര്‍ത്തകര്‍ക്കുള്ള പരിശീലന പരിപാടി മുട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് എ.എം നജീം ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ഷീജ സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹി ച്ചു. ജനകീയാസൂത്രണം ജില്ല കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ.കെ ബാലഗോപാലന് ആമുഖ പ്രഭാഷണം നടത്തി. കില റിസോഴ്സ് പേഴ്സണ്‍മാരായ എം.ഡി ദേവസ്യ, പിവിജയ ടീച്ചര്‍, സി.എം സുമേഷ്, എം കെ ആലി എന്നിവര്‍ ക്ലാസ്സുകള്‍ എടുത്തു. മുട്ടില്‍ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് അമ്മാ ത്ത് വളപ്പില്‍ കൃഷണകുമാര്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയര്പേഴ്സണ് ഹസീന , എം കെ ബാലകൃഷണന്, ബബിത രാജീവന്, സീമ ജയരാജന് എ.പി അഹമ്മദ്ജൂനിയര് സൂപ്രണ്ട് അരുണ്‍ ജോണ്‍ ടി എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍