നിരോധിച്ച നോട്ടുകളുമായി മൂന്നംഗ സംഘം പോലീസ് പിടിയില്‍
പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ബത്തേരി കോട്ടകുന്നില് നടന്ന വാഹന പരിശോധനയിലാണ് മൂന്നംഗ സംഘത്തെ നിരോധിച്ച നോട്ടുമായി പിടികൂടിയത്. 50 ലക്ഷം രൂപയുടെ അസാധു നോട്ടുകളാണ് പിടികൂടിയത്.ഇവര്‍ സഞ്ചരിച്ച ഏറ്റിയസ് കാറും കസ്റ്റഡിയിലെടുത്തു.കോഴിക്കോട് കുന്നമംഗലം സ്വദേശികളായ പൂളക്കാമണ്ണില്‍ പി.എന്‍.മുഹമ്മദ് (31), അച്ചന് കണ്ടിയില്‍ എ.കെ.ജംഷീര്‍ (30) മാനന്തവാടി സ്വദേശിയായ മoത്തില്‍ വീട് എം.റസാഖ് (41) എന്നിവരാണ് പിടിയിലായത്. പണം എത്രയെന്ന് എണ്ണി തിട്ടപ്പെടുത്തുന്ന നടപടികളും മറ്റും പുരോഗമിക്കുകയാണ്. നിരോധിച്ച 500 ന്റെയും 1000 ത്തിന്റെയും നോട്ടുകളാണ് പിടികൂടിയവയില്‍ ഉളളത്.മാനന്തവാടി ഡി.വൈ.എസ്.പി എം.ഒ.ദേവസ്യയുടെ നേതൃത്വത്തില്‍ പിടിയിലായവരെ ചോദ്യം ചെയ്തുവരുകയാണ്.കാസര്‍കോടുനിന്നുമാണ് പണം കൊണ്ടുവരുന്നതെന്നുമാണ് ഇവരില്‍ നിന്നും പോലീസിന് ലഭിച്ച വിവരം.എസ്.ഐ എന്‍.അജീഷ് കുമാര്‍, അഡീഷണല്‍ എസ്.ഐ.ജോണി, എസ്.സി പി.ഒമാരായ പ്രമോദ്, മാത്യു, സി.പി.ഒ പ്രവീണ്‍ എന്നിവരാണ് സംഘത്തെ പിടികൂടിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍