തിരുനാളിന് തുടക്കമായി
പുല്‍പ്പള്ളി:തീര്‍ത്ഥാടന കേന്ദ്രമായ പട്ടാണിക്കുപ്പ് ഉണ്ണിമിശിഹാ ദേവലയത്തില്‍ ഉണ്ണിമിശിഹായുടെ ഒമ്പത് ദിവസം നിണ്ടുനില്‍ക്കുന്ന ദര്‍ശന തിരുനാളിനും നവനാള്‍ നൊവേനയ്ക്കും തുടക്കമായി.തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചുകൊണ്ട് വികാരി ഫാ.സിബിച്ചന് ചേലയ്ക്കാപ്പള്ളില്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. തുടര്‍ന്ന് നടന്ന വി.കുര്‍ബ്ബാനയ്ക്കും നൊവേനയ്ക്കും ഫാ.ലിജോ തോമസ് നെല്ലാം തടത്തില്‍ നേതൃത്വം നല്കി. ഡിസംബര്‍ 29 മുതല്‍ ജനുവരി 4 വരെ വൈകിട്ട് 4 മണിക്ക് വി.കുര്‍ബ്ബാനയും നൊവേനയും നടക്കും. പ്രധാന തിരുനാള്‍ ജനുവരി 5,6 തീയ്യതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍