യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ്ണ നടത്തി
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജന വിരുദ്ധ നിലപാടുകള്‍ക്കെതിരെയും പാടിച്ചിറ ബിഎസ്എന്‍എല്‍ എക്സ്ചേഞ്ചിന്റെ ഒരു കിലോമീറ്റര്‍ പരിധിയില്‍ പോലും പത്ത് വര്‍ഷമായി ബിഎസ്എന്‍എല്‍ സേവനം ലഭ്യമാക്കാത്തതിനെതിരെയും പ്രതിഷേധിച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് പാടിച്ചിറ ബിഎസ്എന്‍എല്‍ ഓഫീസിനുമുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. പ്രതിഷേധ ധര്‍ണ്ണ കെപിസിസി അംഗം കെഎല്‍ പൗലോസ് ഉദ്ഘാടനം ചെയ്തു.സ്വകാര്യ ടെലഫോണ്‍ കമ്പനികളെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് അദ്ധേഹം കുറ്റപ്പെടുത്തി. വേണ്ട നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും യൂത്ത് കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്കി. ജോമിറ്റ് വാദ്യത്ത് അദ്ധ്യക്ഷത വഹിച്ചു. വര്‍ഗീസ് മുരിയന്‍ കാവില്‍, തോമസ് പാഴൂക്കാല, സനുരാജപ്പന്, ബിനോയി ഐക്കരോട്ട്, നിക്സന് , അരുണ്‍ ജോഷി തുടങ്ങിയവര്‍ സംസാരിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍