പത്തംഗ ചീട്ടുകളി സംഘം അറസ്റ്റില്‍;എഴുപത്താറായിരം രൂപ പിടികൂടി
പണംവെച്ച് ചീട്ടുകളിച്ച പത്തംഗ സംഘത്തെ പുല്‍പ്പള്ളി ജൂനിയര്‍ എസ്ഐ ജയനും സംഘവും അറസ്റ്റ് ചെയ്തു. പുല്പ്പളളിയിലേയും പരിസര പ്രദേശങ്ങളിലേയും താമസക്കാരായ അനൂപ്, റോയി, ജോമോന്, സതീശന്, ബിനോയ്, രാജേഷ്, ഷിബു, സുമേഷ്, തങ്കച്ചന്, ആന്റോ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 76,000 രൂപയും പിടിച്ചെടുത്തു. പുല്‍പ്പള്ളി കോളറാട്ടുകുന്നിലെ ഉസ്താദ് സന്തോഷ് എന്ന വ്യക്തിയുടെ വീടിന് പരിസരത്തെ തോട്ടത്തില്‍ വെച്ച് ഇന്ന് പുലര്‍ച്ചെയാണ് സംഘത്തെ പിടികൂടിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍