OPEN NEWSER

Friday 17. Apr 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കരുതലായവന് പിന്‍തുണയുമായി ദുരന്ത ബാധിതര്‍ ഒല്ലൂരില്‍

  • Keralam
06 Apr 2026

ഒല്ലൂര്‍: ദുരന്ത കാലത്ത് കരുതലായവന് പിന്‍തുണയുമായി മുണ്ടക്കൈയില്‍ നിന്നും അവര്‍ ഒല്ലൂരിലെത്തി. ഒല്ലൂരില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന റവന്യൂ മന്ത്രി കെ രാജന് പിന്‍തുണ അറിയിക്കാനും, വിജയാശംസകള്‍ അറിയിക്കാനുമാണ് മുണ്ടക്കൈ ദുരിന്ത ബാധിതര്‍ ഒല്ലൂരിലെത്തിയത്.മനസില്‍ നിന്നും മായാതെ നില്‍ക്കുന്ന ഭൂമിയില്‍ നിന്നും പിന്‍തുണയുമായി ഇവര്‍ വന്നതില്‍ അതിയായ സന്തോഷമാണെന്നും, പൊതുപ്രവര്‍ത്തനത്തിന് കരുത്തും, അംഗീകാരവുമാണെന്നും രാജന്‍ പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മന്ത്രിസഭാ ഉപസമിതിയുടെ കണ്‍വീനറായിരുന്നു മന്ത്രി രാജന്‍. അന്നും ഇന്നും വിളി പുറത്ത് മന്ത്രി ഉണ്ടായിരുന്നെന്നും സര്‍ക്കാറിന്റെ കരുത ലാണ് തങ്ങളെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്നതെന്നും ദുരന്തബാധിതര്‍ പറഞ്ഞു. ആ ദിവസങ്ങളില്‍ തങ്ങള്‍ അനുഭവിച്ച വേദന എങ്ങനെ പറയണമെന്ന് അറിയില്ല. മനുഷ്യ ശരീരങ്ങള്‍ ചിതറി കിടന്ന ദുരന്ത ഭൂമിയില്‍ ഞങ്ങളുടെ എല്ലാമായി നിന്നയാളാണ് രാജേട്ടന്‍. ലോകത്തിന് മാതൃകയായി ടൗണ്‍ഷിപ്പ് നിര്‍മ്മിച്ചുകൊണ്ട് ദുരിതബാധിതരെ ചേര്‍ത്ത് പിടിച്ച ഇടതുപക്ഷ ജനാധിപത്യ മുന്നണി നടപ്പിലാക്കിയ പദ്ധതികള്‍ അടക്കം പരിശോധിക്കുമ്പോള്‍ സര്‍ക്കാര്‍ ആരുടെ പക്ഷത്താണ് നില്‍ക്കുന്നതെന്ന് മനസ്സിലാക്കാന്‍ കഴിയും. എല്ലാ സമയവും തങ്ങളോടൊപ്പം ഉണ്ടായിരുന്ന അദ്ദേഹത്തെ പോലുള്ളവരാണ് ഇനിയും തെരഞ്ഞെടുക്കപ്പെടേണ്ടത്. അദ്ദേഹത്തിന്റെ വിജയം തങ്ങളുടേത് കൂടിയാണ്. വിജയം ഉറപ്പാക്കാനാണ് നങ്ങള്‍ ഇത്രയും യാത്ര ചെയ്ത ഇവിടെ വന്നതെന്നും അവര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു. അച്ഛനും അമ്മയും ജേഷ്ഠനും മരണപ്പെട്ട കുടുംബത്തിലെ ഏക അംഗം 9 വയസ്സുകാരി അവന്തിക. മൂന്നു മക്കളേയും നഷ്ടപ്പെട്ട സയന, ഭര്‍ത്താവും മകനും നഷ്ടപ്പെട്ട വത്സല, മകനെ നഷ്ടപ്പെട്ട തങ്ക, അവന്തികയെ ഇപ്പോള്‍ സംരക്ഷിക്കുന്ന പ്രദീപ് ( ചെറിയച്ഛന്‍)അനുജനെ നഷ്ടപ്പെട്ട ജിജീഷ്, ഭാര്യ വീട്ടുകാരടക്കം 10 കുടുംബാം?ഗങ്ങള്‍ നഷ്ടപ്പെട്ട ജയേഷ്, ഭാര്യ യശാദ ,വീടും സര്‍വ്വതും നഷ്ടപ്പെട്ട കുടുംബാം??ഗങ്ങളായ മുഹമ്മദലിയും ഭാര്യ സൗജ്യത്ത്, സുഹ്‌റ, ഹമീദ്, 12 മണിക്കൂര്‍ ചെളിയില്‍ ജീവനുവേണ്ടി മല്ലിട്ട് രക്ഷപ്പെട്ട അരുണിന്റെ അമ്മ ശ്രീജ നൂറിലധികം മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞ് രക്ഷാപ്രവര്‍ത്തനം നടത്തിയ കേരളശ്രീ അവാര്‍ഡ് നേടിയ ഷൈജ ബേബി എന്നിവരാണ് നാടിന്റെ പ്രീയപ്പെട്ട മന്ത്രിക്കായി ഒല്ലൂരിലെത്തിയത്.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പനമരം പുഴയില്‍ യുവാവ് മുങ്ങി മരിച്ചു
  • പനമരം പുഴയില്‍ യുവാവ് മുങ്ങി മരിച്ചു
  • ബീനാച്ചി എസ്‌റ്റേറ്റ് വന്യജീവി വേട്ട: ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ട് പ്രതികള്‍ കൂടി വനംവകുപ്പിന്റെ കസ്റ്റഡിയില്‍
  • ബീനാച്ചി എസ്‌റ്റേറ്റ് വന്യജീവി വേട്ട: ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ട് പ്രതികള്‍ കൂടി വനംവകുപ്പിന്റെ കസ്റ്റഡിയില്‍
  • പോക്‌സോ കേസ്; യുവാവ് റിമാന്‍ഡില്‍
  • അനധികൃത വില്‍പ്പനക്കായി സൂക്ഷിച്ച 52 ലിറ്ററോളം മാഹി മദ്യം പിടികൂടി.
  • ഗുണ്ടല്‍പേട്ടില്‍ മലയാളി കുടുംബം സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം; ഒരു കുട്ടിക്ക് ഗുരുതര പരിക്ക്
  • ജലാശയങ്ങളില്‍ ജാഗ്രത വേണം; അവധിക്കാല മുന്നറിയിപ്പുമായി വയനാട് പോലീസ്
  • വിഷുവിപണി ഉണര്‍ന്നു; കൃഷ്ണവിഗ്രഹങ്ങള്‍ക്കും പ്ലാസ്റ്റിക് കൊന്നപ്പൂക്കള്‍ക്കും വന്‍ ഡിമാന്റ്
  • ചൂട് ഉയരുന്നു; പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show