ആകര്‍ഷകമായ കലാസൃഷ്ടികളൊരുക്കി ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍
മുട്ടില്‍;ഡബ്ല്യൂ.എം.ഓ വയനാട് ഹോസ്റ്റലുകളിലെ അന്തേവാസികളായ വിദ്യാര്‍ഥികളുടെ കരവിരുതിന്റെ ചാരുതയുമായി കുടുംബസംഗമത്തില്‍ സംഘടിപ്പിച്ച സ്ററാള്‍ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ഫോട്ടോ ഫ്രെയിമുകള്‍, വിവിധതരം ആഭരണങ്ങള്‍, വള, തുടങ്ങിയവ ഏറെപ്പേരെ ആകര്‍ഷിക്കുന്നതായി. മുട്ടിലെ ഡബ്ല്യൂ.ഓ ബധിര മൂക സ്കൂള്‍ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ സ്റ്റാള്‍ ഏവര്‍ക്കും പ്രചോദനം നല്‍കുന്നതായി. മൂന്നുമണിക്കൂര്‍ കൊണ്ട് കൈകൊണ്ട് തൈച്ച് ഉണ്ടാക്കിയ കുട്ടിക്കുപ്പായം, ബഡ്ഷീറ്റ്, ഫ്ളവര്‍ ബേസ്, മാല, ചിപ്പികൊണ്ടുള്ള ആഭരണങ്ങള്‍ എന്നിവ കരവിരുതിന്റെ പ്രതിഭാ പ്രകടനമായി. ജിദ്ദ ഹോസ്റ്റല്‍, ഉമര്‍ ഫറൂഖ് ഹോസ്റ്റല്‍, ഡഫ് ഹോസ്റ്റല്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളാണ് സ്റ്റാളുകള്‍ക്ക് നേതൃത്വം നല്‍കിയത്. സംസ്ഥാന തല കുടുംബ സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ ആരോഗ്യ-സാമൂഹ്യക്ഷേമ വകുപ്പു മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ സ്റ്റാളുകള്‍ സന്ദര്‍ശിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍