താമരശ്ശേരി ചുരത്തില്‍ മള്‍ട്ടി ആക്‌സില്‍ സ്വകാര്യബസ് - ചരക്ക് വാഹന ഗതാഗതം നിരോധിച്ചു; ഇന്നു മുതല്‍ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെയാണ് നിരോധനം; മറ്റ് സ്വകാര്യ ബസുകള്‍, കെ എസ് ആര്‍ ടി സി എന്നിവയ്ക്ക്

താമരശ്ശേരി ചുരം റോഡ് പൊട്ടിപൊളിഞ്ഞ് യാത്രക്കാരുടെ സുരക്ഷയ്ക്ക് പോലും ഭീഷണിയാകുന്ന പശ്ചാത്തലത്തില്‍ അപകട സാധ്യത പരിഗണിച്ച് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താമരശ്ശേരി ചുരം വഴി ചരക്ക് വാഹനങ്ങളുടെയും മള്‍ട്ടി ആക്സില്‍ സ്വകാര്യ ബസ്സുകളുടെയും ഗതാഗതം ഇന്ന് 28.12.2017 മുതല്‍ ഒഴിവാക്കേണ്ടതാണെന്ന് വയനാട് ജില്ലാ പോലീസ് മേധാവി അറിയിച്ചു.ഇത് ലംഘിച്ച് കടന്നുവരുന്ന വാഹനങ്ങള്‍ ലക്കിടിയില്‍ തടഞ്ഞ് തിരിച്ചയക്കുന്നതായിരിക്കുമെന്നും പോലീസ്അന്യസംസ്ഥാന സ്വകാര്യ ലക്ഷ്വറി ബസ് സര്‍വീസുകള്‍ ഉടപ്പെടെയുള്ളവ പൂര്‍ണമായും തടയും.ജില്ല വഴി യാത്രക്കാരെയും കയറ്റി കടന്നുപോകുന്ന എല്ലാ മള്‍ട്ടി ആക്‌സില്‍ സ്വകാര്യബസ്സുകളും മറ്റ് റോഡുകള്‍ മാര്‍ഗം കോഴിക്കോട് ജില്ലയിലേക്ക് കടന്നുപോകുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണ്.ഇത് ലംഘിച്ച് കടന്നുവരുന്ന വാഹനങ്ങള്‍ ലക്കിടിയില്‍ തടഞ്ഞ് തിരിച്ചയക്കുന്നതായിരിക്കും.ആദ്യ ഘട്ടത്തിലെടുത്ത തീരുമാനത്തില്‍ ചില മാറ്റങ്ങള്‍ വരുത്തി, സ്വകാര്യ ലൈന്‍ ബസുകളെയും, കെ എസ് ആര്‍ ടി സി യേയും സര്‍വ്വീസ് നടത്താന്‍ അനുവദിക്കും. പിന്നീട് ആവശ്യം വരുന്ന മുറയ്ക്ക് ഇത്തരം സര്‍വ്വീസുകളും താല്‍ക്കാലികമായി തടയുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍