ഫാ.ഷിബു കുറ്റിപറിച്ചേലിനെ വിദ്യാര്‍ത്ഥികള്‍ ആദരിച്ചു
പുല്‍പ്പള്ളി:വൃക്ക ദാനത്തിലൂടെയും,നിര്‍ദ്ധനരോഗികള്‍ക്കും അഗതികള്‍ക്കും സഹായ സഹകരണങ്ങള്‍ നല്കിവരുന്നതിലൂടെയും സമുഹത്തിന് മാത്യകയായ ഫാ.ഷിബു കുറ്റിപറിച്ചേലിനെ ജയശ്രീ ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ആദരിച്ചു.മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍ പൗലോസ് പരിപാടി ഉദ്ഘാടനം ചെയ്തു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ ഉപഹാര സമര്‍പ്പണം നടത്തി.സ്ക്കുള് പ്രിന്‍സിപ്പല്‍ കെ.ആര്.ജയരാജ് അധ്യക്ഷത വഹിച്ചു.ഡീക്കന്‍ ലിജോ,എല്‍ദോ, ജോര്‍ജ് മത്തോക്കില്‍, പി.ബി ഹരിദാസ് എം.സി.സാബു,ലിജിഷ.പി.എസ് ,ഷബാന ജാസ്മിന് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍