ആഘോഷമായി കലവറ നിറക്കല്‍
മീനങ്ങാടി: പുറക്കാടി പൂമാല പരദേവതാ ക്ഷേത്ര മണ്ഡല മഹോത്സവം തുടങ്ങി. മണ്ഡല മഹോത്സവത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ കലവറ നിറക്കല്‍ ഇന്ന് ക്ഷേത്രാങ്കണത്തില്‍ നടന്നു. പ്രദേശവാസികളായ കര്‍ഷകര്‍ തങ്ങള്‍ വിളയിച്ച ഉല്പന്നങ്ങളില് ഒരു പങ്ക് ഭഗവാന് സമര്‍പ്പിക്കുന്ന ചടങ്ങാണ് കലവറ നിറക്കല്‍. അന്നദാനത്തിലേക്ക് ആവശ്യമായ അരി, തേങ്ങ, പച്ചക്കറികള്‍ എന്നിവയും പൂജാ ദ്രവ്യങ്ങളും ക്ഷേത്ര നടയില്‍ സമര്‍പ്പിച്ചു. മനോജ് ചന്ദനക്കാവ്, എം.എസ്. നാരായണന് മാസ്റ്റര്‍, എക്സിക്യൂട്ടീവ് ഓഫീസര്‍ കെ. ജിതേഷ്, ക്ഷേത്രം മേല്‍ശാന്തി ഉണ്ണികൃഷ്ണന് നമ്പൂതിരി, സതീശ് കുമാര്‍, സനല്‍ കൊങ്ങിയമ്പം, പി.വി. വേണുഗോപാല്‍, എം.വി. വേണു, കൃഷ്ണന് മൊട്ടങ്കര, പി.കെ. ബാബു, പ്രകാശ് നിരവത്ത്, രാമന് കൊങ്ങിയമ്പം, കെ. സന്തോഷ്കുമാര്‍, രജനി, ശിവപ്രസാദ്, വിമല്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍