അതിജീവനത്തിന്റെ പാഠങ്ങള്‍ തേടി കരിങ്കുറ്റി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ടൗണ്‍ഷിപ്പും ചൂരല്‍മലയും സന്ദര്‍ശിച്ചു.
മേപ്പാടി: പ്രകൃതിക്ഷോഭത്തിന്റെ നടുക്കുന്ന ഓര്‍മ്മകള്‍ അവശേഷിക്കുന്ന ചൂരല്‍മല ദുരന്തമേഖലയിലും, പുനരധിവാസത്തിനായി ഒരുങ്ങുന്ന സ്‌നേഹ വീടുകളിലും സന്ദര്‍ശനം നടത്തി കരിങ്കുറ്റി ജി.വി.എച്ച്.എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. പാഠ്യപദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പഠനയാത്രയില്‍ 75 അംഗ വിദ്യാര്‍ത്ഥി സംഘമാണ് പങ്കെടുത്തത്.
മഹാദുരന്തം തകര്‍ത്തെറിഞ്ഞ ചൂരല്‍മലയുടെ മണ്ണില്‍ പ്രകൃതി വരുത്തിയ മാറ്റങ്ങളും ദുരന്തത്തിന്റെ ആഘാതവും വിദ്യാര്‍ത്ഥികള്‍ നേരിട്ട് കണ്ടറിഞ്ഞു. തുടര്‍ന്ന് അതിജീവനത്തിന്റെ പുതിയ മാതൃകയായ ടൗണ്‍ഷിപ്പിലെ 'സ്‌നേഹ വീടുകള്‍' സന്ദര്‍ശിച്ച വിദ്യാര്‍ത്ഥികള്‍, തകര്‍ച്ചയില്‍ നിന്നും ഒരു നാട് എങ്ങനെ ഒരുമയോടെ തിരികെ വരുന്നു എന്ന പാഠം ഉള്‍ക്കൊണ്ടു.
ദുരന്തബാധിതരെ നേരില്‍ കണ്ട് സംസാരിക്കാനും അവരുടെ അതിജീവന പോരാട്ടങ്ങള്‍ മനസ്സിലാക്കാനും ഈ യാത്ര കുട്ടികള്‍ക്ക് അവസരമൊരുക്കി.
സ്‌കൂള്‍ ഹെഡ്മിസ്ട്രസ് രമ്യ വി. ഹരന്‍, പി.ടി.എ പ്രസിഡന്റ് ജിതേഷ് . വി, അധ്യാപകരായ സജി ആന്റോ, അജ്മല്‍ എം., ദിവ്യ. കെ, ഗിരിജ.വി, അസ്മിയ , അധ്യാപക വിദ്യാര്‍ത്ഥികളായ ഗൗതം, ശ്രീരഞ്ജിനി, അംജിത എന്നിവര്‍ സന്ദര്‍ശനത്തിന് നേതൃത്വം നല്‍കി.
പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യവും ദുരന്തമുഖത്ത് പുലര്‍ത്തേണ്ട മാനുഷിക മൂല്യങ്ങളും കുട്ടികളില്‍ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കൂള്‍ അധികൃതര്‍ ഈ പഠനയാത്ര സംഘടിപ്പിച്ചത്.
ഥീൗ ലെിേ
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
