മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് കാനറ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍ 65 ലക്ഷം സംഭാവന ചെയ്തു
തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുക എന്ന ലക്ഷ്യവുമായി കാനറ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍ അംഗങ്ങളില്‍ നിന്ന് ഉദാരമായി ശേഖരിച്ച 65 ലക്ഷം രൂപ, കാനറ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി രവികുമാര്‍ കെ, അസോസിയേഷന്റെ ചെയര്‍മാന്‍ ജേക്കബ് പി ചിറ്റാറ്റുകളത്തിന്റെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസ നിധി ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംഭാവന നല്‍കിയത്.
നിയമസഭാ മന്ദിരത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ അസോസിയേഷന്റെ വിവിധ നേതാക്കള്‍, ജോയിന്റ് ജനറല്‍ സെക്രട്ടറി പി. മനോഹരന്‍, ഓര്‍ഗനൈസിംഗ് ജനറല്‍ സെക്രട്ടറി പി.എസ് ശ്രീകാന്ത്, ഓര്‍ഗനൈസിംഗ് ജനറല്‍ സെക്രട്ടറി എം. ഗില്‍ജിത്ത്, ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ഇ.വി. അരുണ്‍ കുമാര്‍, അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി ഇ. കെ. മുഹമ്മദ് റിസ് വാന്‍., റീജിയണല്‍ സെക്രട്ടറിമാര്‍, മറ്റ് കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
