OPEN NEWSER

Thursday 10. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ചെറ്റപ്പാലത്ത് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

  • Mananthavadi
22 Feb 2026

മാനന്തവാടി: മാനന്തവാടി മൈസൂര്‍ റോഡില്‍ ചെറ്റപ്പാലത്ത് വെച്ച് നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ ദിശാസൂചികയിലും, തുടര്‍ന്ന് ബൈക്ക് വില്‍പ്പന സ്ഥാപനത്തിന്റെ ഭിത്തിയിലും ഇടിച്ച് തലകീഴായി മറിഞ്ഞു. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നെങ്കിലും, ഡ്രൈവറായിരുന്ന സ്ത്രീ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. താന്നിക്കല്‍ സ്വദേശി ശാലിനിയാണ് അപകടത്തില്‍പ്പെട്ടത്.ഇവര്‍ റോഡിന് തൊട്ടു താഴെയുള്ള പള്ളിയില്‍ പോയി തിരികെ വരുന്നതിനിടെയായിരുന്നു അപകടം.
റോഡിലേക്ക് വാഹനം പ്രവേശിപ്പിച്ചപ്പോള്‍ 'മറ്റൊരു കാര്‍ എതിരെ വന്നെന്നും ഈ സമയം കാര്‍ വെട്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ടതായും ശാലിനി ഓപ്പണ്‍ ന്യൂസറോട് പറഞ്ഞു.റോഡരികില്‍ നില്‍ക്കുകയായിരുന്ന എല്‍ദോ എന്ന വ്യക്തിക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. കൂടാതെ സമീപത്തെ കെ വി ആര്‍ ഏജന്‍സിയില്‍ പ്രദര്‍ശനത്തിന് വെച്ച രണ്ട് ബൈക്കുകള്‍ക്കും തകരാര്‍ സംഭവിച്ചു.വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് കാറിനുള്ളില്‍ കുടുങ്ങിയ സ്ത്രീയെ പുറത്തെടുത്തത്.
അപകടത്തെത്തുടര്‍ന്ന് റോഡില്‍ അല്‍പ്പസമയം ഗതാഗത തടസ്സം നേരിട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും, അഗ്‌നി രക്ഷാ സേനയും നാട്ടുകാരും ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ട വാഹനം നീക്കം ചെയ്തത്.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • അനസ്‌തേഷ്യ ഡോക്ടര്‍മാരില്ല: രോഗികള്‍ പ്രതിസന്ധിയില്‍; വയനാട് ഗവ.മെഡിക്കല്‍ കോളേജില്‍ ഡിവൈഎഫ്‌ഐ സിപിഐ എം പ്രതിഷേധം
  • ഉജ്ജ്വല വിജയവുമായി നീലഗിരി കോളേജ്; ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ വീണ്ടും റാങ്കുകളുടെ തിളക്കം
  • ലഹരി ഉറവിടം തേടി വയനാട് പോലീസ്; ലഹരി വില്‍പ്പനക്കാരെയും കണ്ണികളെയും പിന്തുടര്‍ന്ന് പിടികൂടി; ബത്തേരിയിലും അമ്പലവയലിലും എം.ഡി.എം.എ പിടികൂടിയ കേസുകളില്‍ ലഹരി കൈമാറിയവര്‍ പിടിയില്‍
  • പള്ളിക്കല്‍ ഡിവിഷന്‍ സീറ്റ്: എംഎല്‍എയും പഞ്ചായത്ത് കോണ്‍ഗ്രസ് നേതൃത്വവും രാഷ്ട്രീയ മര്യാദ പാലിക്കണമെന്ന് യൂത്ത് ലീഗ്
  • പള്ളിക്കല്‍ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ്: കോണ്‍ഗ്രസും ലീഗും കട്ടയ്ക്ക് കട്ട..! ലീലാ ഗോവിന്ദനും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
  • യാത്രക്കാരന് ടിക്കറ്റ് നല്‍കാതെ യാത്ര ചെയ്യിപ്പിച്ച കണ്ടക്ടര്‍ക്ക് സസ്‌പെപെന്‍ഷന്‍
  • പള്ളിക്കല്‍ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ്: യൂഡിഎഫില്‍ സമവായമായില്ല; മുസ്ലീം ലീഗിലെ ബിന്ദു അണ്ണന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
  • മാനന്തവാടി നഗരസഭാ ഓഫീസ് സെപ്തംബര്‍ 14 മുതല്‍ പുതിയ കെട്ടിടത്തിലേക്ക്
  • വയനാട് ജില്ലയില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ സവാള വില്‍പ്പന ആരംഭിച്ചു; 35 രൂപ നിരക്കില്‍ ലഭ്യമാകും
  • സി.ബി.എസ്.ഇ. വയനാട് ജില്ലാ കലോത്സവം നാളെ തുടങ്ങും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show