ആരോഗ്യമുള്ള യുവത്വമാണ് രാജ്യത്തിന്റെ സമ്പത്ത് ; യൂത്ത് കോണ്‍ഗ്രസ്
ആരോഗ്യമുള്ള യുവത്വമാണ് രാജ്യത്തിന്റെ സമ്പാദ്യം എന്നും ആരോഗ്യമുള്ള യുവാക്കള്‍ തന്നെയാണ് രാജ്യപുരോഗതിയുടെ അടിസ്ഥാനമെന്നും യൂത്ത് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. ഇന്ന് നിരവധി യുവാക്കള്‍ രാജ്യത്ത് മദ്യം മയക്കുമരുന്നുള്‍പ്പെടെയുള്ള ലഹരി വസ്തുകള്‍ക്ക് അടിമകളാണെന്നും, അതിനു കാരണം ലഹരി പദാര്‍ത്ഥങ്ങള്‍ സുലഭമായി കിട്ടുന്ന ഒരു ലോകത്തിലും, അന്തരീക്ഷത്തിലുമാണ് നാം ജീവിക്കുന്നത്. ഇന്ന് ചെറുപ്പക്കാര്‍ അറിഞ്ഞോ അറിയാതെയോ ഈ ലഹരിക്കും പ്രലോഭനങ്ങള്‍ക്കും അടിമകളാണ്, മദ്യം മയക്കുമരുന്ന് എന്നിവയുടെ പ്രലോഭനങ്ങള്‍ക്ക് എതിരെ സ്വയം പ്രതിരോധം തീര്‍ക്കുക എന്നതുമാത്രമാണ് ചെയ്യാന്‍ കഴിയുക എന്നും മുള്ളന്‍കൊല്ലി മണ്ഡലം യൂത്ത്കോണ്‍ഗ്രസ് നടത്തിയ ലഹരി വിമുക്ത വയനാട് എന്ന മുദ്രാവാക്യം ഉയര്‍ത്തി പെരിക്കല്ലൂര്‍ തോണിക്കടവില്‍ നടത്തിയ ലഹരി വിമുക്ത ബോധവത്കരണ ക്യാമ്പയിന് ഉദ്ഘാടനം ചെയ്ത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ: ആര്.രാജേഷ് കുമാര്‍ അഭിപ്രായപ്പെട്ടു.എക്സൈസ് വകുപ്പിന്റെ കണക്കുപ്രകാരം കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ ലഹരി വസ്തുക്കള്‍ പെരിക്കല്ലൂര്‍ കടവ് പ്രദേശത്തുകൂടെയാണ് എത്തുന്നതെന്നും ലഹരി വസ്തുക്കളുടെ ഒഴുക്ക് ഇല്ലാതാക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ അനുവദിച്ച ''പോലീസ് എയ്ഡ് പോസ്റ്റ്' അടച്ചുപ്പുട്ടി മദ്യലോപിയെ സഹായിക്കുന്ന നിലപാട് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞുലഹരി വിരുദ്ധ പ്രതിജ്ഞ മണ്ഡലം പ്രസിഡണ്ട് ജോമറ്റ് വാദ്യത്ത് ചൊല്ലിക്കൊടുത്തു. വര്‍ഗ്ഗീസ് മുരിയന്‍ കാവില്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ കൃഷ്ണന്, തോമസ് പാഴൂകാലാ,യുത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി സനു രാജപ്പന്, ഡെന്നീസ് പാറക്കല്‍, രോഹിത് ബോധി, ഷമീര്‍ പഴേരി, പ്രിന്‍സ് അള്ളുക്കല്, സ്റ്റീഫന്‍ പുകുടിയില്‍, സാബു മഞ്ഞട്ടുകുന്നേല്, ജാന്‍സി ജോസഫ്, മനോജ് ഉതുപ്പന്‍, തമ്പി, ജോസ് പാത്തിക്കന്‍, ബിനോയ് ഐക്കരോട്ട്, എബിന് കുര്യന് കരോട്ട്, സെബിന് മുരിക്കന്‍, സിജോ പുറക്കാട്ട്, ഷന്റെ ഷാജി, അരുണ്‍ ജോഷി, സജി ചിറ്റേഴത്ത്, ജോബിജോയി, ബിനു കുടുതപ്പറമ്പില്, സിബി കിഴക്കേഭാഗത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍