ജൈവ പച്ചക്കറി വിളവെടുപ്പ് നടത്തി
വിഷമയമായ ജീവിത സംസ്കാരത്തിലാണ് മനുഷ്യന് ഇന്ന് ജീവിക്കുന്നതെന്നും ചവിട്ടി നടക്കുന്ന മണ്ണില്‍ തുടങ്ങി ശ്വസിക്കുന്ന വായുവും ഭക്ഷണ പദാര്‍ത്ഥങ്ങളും വിഷമയമായി മാറിക്കൊണ്ടിരിക്കുകയാണെന്നുള്ള ബോധം ഉള്‍ക്കൊണ്ടു കൊണ്ട് ആരോഗ്യമുള്ള ഭക്ഷണ രീതിയുടെ ഭാഗമായ ജൈവ പച്ചക്കറി സ്ക്കൂള് അങ്കണത്തിലൊരുക്കി പാടിച്ചിറ സെന്റ് സെബാസ്റ്റ്യന്‍സ് എ യു പി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ മാതൃകയായി.നല്ല ആരോഗ്യ ശീലത്തെപ്പറ്റി ഒത്തിരിയധികം തിരിച്ചറിവുകള്‍ മനുഷ്യന് ലഭിക്കുന്നുണ്ട്. എങ്കിലും അവയൊന്നും ജീവിതത്തിന്റെ ഭാഗമാക്കാന്‍ നാം ശ്രമിക്കാറില്ല. ഈ കാലഘട്ടത്തില്‍ മനുഷ്യജീവന്റെ നിലനില്‍പ്പിനാധാരം വിഷ രഹിത ഭക്ഷ്യവസ്തുക്കളാണെന്ന് തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഈ തിരിച്ചറിവ് ലോകത്തിന് സമ്മാനിച്ചുകൊണ്ടാണ് പാടിച്ചിറ സെന്റ് സെബാസ്റ്റ്യന്‍സ് എയുപി സ്കൂള്‍ ജൈവ പച്ചക്കറിയുടെ വിളവെടുപ്പ് നടത്തിയത്. ഹെഡ്മാസ്റ്റര് ജോണ്സണ് കെ. ജി, പി.ടി.എ പ്രസിഡണ്ട് ജെയ്സണ്‍ ആലവെന്തകാല, പി.ടി.എ വൈസ് പ്രസിഡണ്ട് ജോസ് കെ മാത്യു കിളിരൂര്‍ പറമ്പില്‍, എം.പി.ടി.എ പ്രസിഡണ്ട് ഷിനി പച്ചിക്കര ,നല്ലപാഠം കോര്‍ഡിനേറ്റര്‍ ജിഷിന്.എം.ജെ, സ്കൂള്‍ ലീഡര്‍ ആന്റോ തങ്കച്ചന് ,തോംസണ്‍ ഷിജു, അഭിജിത്ത്, അനുചന്ദ് തുടങ്ങിയ നല്ലപാഠം വിദ്യാര്‍ത്ഥികള്‍ വിളവെടുപ്പിന് നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍