OPEN NEWSER

Saturday 07. Mar 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

എം.ഡി.എം.എ കടത്തിയ മൂന്ന് യുവാക്കള്‍ പിടിയില്‍

  • S.Batheri
12 Feb 2026

ബത്തേരി: വില്‍പ്പനക്കും ഉപയോഗത്തിനുമായി മാരക മയക്കുമരുന്നായ എം.ഡി.എം.എ കടത്തിയ മൂന്ന് യുവാക്കള്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളായ നടുവട്ടം, പി.പി ഹൗസ്, മൊഹിന്‍ സ്വാലിഹ് (30), കോട്ടപറമ്പ്, കെ.പി ഹൗസ് നിയാസ് ഖാന്‍ (28), ബേപ്പൂര്‍, സീനാസ് വീട്ടില്‍, ഹംദാന്‍ അഹമ്മദ് (29) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് പിടികൂടിയത്. 4.73 ഗ്രാം എം.ഡി.എം.എയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. മൊഹിന്‍ സ്വാലിഹ് നല്ലളം സ്‌റ്റേഷനില്‍ ലഹരി കേസിലും, നിയാസ് നടക്കാവ് സ്‌റ്റേഷനില്‍ അബ്കാരി കേസിലും, ഹംദാന്‍ വൈത്തിരി, വെള്ളയില്‍ സ്‌റ്റേഷനുകളില്‍ ലഹരി കേസുകളിലും പ്രതികളാണ്. കോടതിയില്‍ ഹാജരാക്കിയ മൂന്ന് പേരെയും റിമാന്‍ഡ് ചെയ്തു. 

10.02.2026 തീയതി രാവിലെ മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഗുണ്ടല്‍പേട്ട് ഭാഗത്ത് നിന്നും വന്ന ഇവര്‍ സഞ്ചരിച്ച കെ.എല്‍. സി 7121 വാഗണര്‍ കാറില്‍ ഗിയര്‍ബോക്‌സിന് മുകളിലുള്ള അറയില്‍ ഒളിപ്പിച്ച മാച്ച് ബോക്‌സിനുള്ളിലായിരുന്നു എം.ഡി.എം.എ.

ബത്തേരി സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ സന്തോഷ്‌മോന്റെ നേതൃത്വത്തില്‍  ഗ്രേഡ് എസ്.ഐ നെല്‍സണ്‍ സി. അലക്‌സ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മാരായ സ്മിജു,  കെ വി പ്രസാദ്, വിനോദ് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഡോണിത്ത് സജി, അനിത, കൃഷ്ണ സഹദേവന്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വെള്ളാര്‍മല സ്‌കൂളിന് പുതിയ കെട്ടിടം: മന്ത്രി ഒ. ആര്‍ കേളു ഉദ്ഘാടനം ചെയ്തു
  • സമഗ്രതയാണ് സംസ്ഥാനം മുന്നോട്ട് വയ്ക്കുന്ന വികസന നയങ്ങളുടെ സവിശേഷത: മുഖ്യമന്ത്രി പിണറായി വിജയന്‍;വെളളമുണ്ട വാരാമ്പറ്റ പന്തിപ്പൊയില്‍ പടിഞ്ഞാറത്തറ റോഡ് ഉദ്ഘാടനം ചെയ്തു
  • ടൗണ്‍ഷിപ്പ് ലോക മാതൃക: പി.പി സുനീര്‍ എം.പി
  • കൃഷി, പരിസ്ഥിതി സൗഹൃദ ബജറ്റുമായി തരിയോട് ഗ്രാമപഞ്ചായത്ത്
  • തോട്ടം തൊഴിലാളികളുടെ വേതനം വര്‍ധിപ്പിക്കാന്‍ തീരുമാനമായി
  • മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പേരുപയോഗിച്ച് അഴിമതി ശ്രമമെന്ന് പരാതി; സര്‍വേ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ അന്വേഷണം
  • ജലസേചന പദ്ധതികള്‍ ദീര്‍ഘവീക്ഷണത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്നു: മന്ത്രി ഒ.ആര്‍ കേളു
  • ഉരുള്‍ദുരന്തം: വെള്ളാര്‍മല സ്‌ക്കൂളിന് മൂന്ന് കോടിയുടെ ക്ലാസ് മുറികള്‍ നാളെ കൈമാറും
  • തുരങ്കപാത; പാറ തുരക്കല്‍ വികസനത്തിലെ നാഴികക്കല്ല്: സിപിഐഎം
  • തുരങ്കപാത; പാറ തുരക്കല്‍ വികസനത്തിലെ നാഴികക്കല്ല്: സിപിഐഎം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show