OPEN NEWSER

Tuesday 17. Feb 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഒണ്ടയങ്ങാടി മഖാം ഉറൂസിന് നാളെ തുടക്കമാകും.

  • Mananthavadi
04 Feb 2026

മാനന്തവാടി: വയനാട്ടിലെ ചരിത്ര പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ ഒണ്ടയങ്ങാടി മഖാം ഉറൂസിന് നാളെ (ഫെബ്രവരി 6വെള്ളി) ജുമുഅ നിസ്‌കാരശേഷം  മഹല്ല് പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍  മൈതാനം പതാക ഉയര്‍ത്തുന്നതോടെ തുടക്കമാകും തുടര്‍ന്ന് നടക്കുന്ന മഖാം സിയാറത്തിന് മഹല്ല് ഖതീബ് ശരീഫ് സഖാഫി ചീരാല്‍ നേതൃത്വം നല്‍കും. വൈകുന്നേരം 7 മണിക്ക്  നടക്കുന്ന ദിഖ്ര്‍ ദുആ സമ്മേളനം ശൈഖുനാ ഹസന്‍ ഉസ്താദ്  ഉദ്ഘാടനം ചെയ്യും. സിറാജുദ്ദീന്‍ മദനി ഗൂഡല്ലൂര്‍ മതപ്രഭാഷണം നടത്തും. സയ്യിദ് സ്വാലിഹ് തുറാബ് തങ്ങള്‍ നേതൃത്വം നല്‍കും.  ഉസ്മാന്‍ സുഹ്രി സ്വാഗതവും റാഷിദ് എടക്കുടി നന്ദിയും പറയും.

ശനിയാഴ്ച രാവിലെ നടക്കുന്ന ആരോഗ്യ ബോധവല്‍കരണ ക്ലാസിന് മര്‍കസുദ്ദഅവ യൂനാനി സെന്റര്‍ ജമീല ടീച്ചര്‍ നേതൃത്വം നല്‍കും. രാത്രി ഏഴുമണിക്ക് ബദരിയ്യ തിബ് യാന്‍ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ നടക്കും ശേഷം നടക്കുന്ന ബുര്‍ദ്ദ മജ്‌ലിസും ഇശല്‍ വിരുന്നിനും സുഹൈല്‍ സുല്‍ത്താനി പ്രാര്‍ത്ഥന നടത്തും.അസീസ് മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. പ്രശസ്ത മാദിഹീങ്ങള്‍ അസ്ഹറുദ്ദീന്‍ റബ്ബാനി കല്ലൂര്‍ റഊഫ് അസ്ഹരി ആക്കോട്, സൈഫുദ്ദീന്‍ ഓമച്ചപ്പുഴ,റിയാസ് ആന്തമാന്‍ നേതൃത്വം നല്‍കും. ഹാരിസ് ഫാളിലി, അബ്ദുല്‍ ജബ്ബാര്‍ പറമ്പന്‍, സൈബത്ത്, സ്വാലിഹ് പറമ്പന്‍, മന്‍സൂര്‍ കെ. കെ ഉമ്മര്‍ കെ സി, നാസര്‍ സി നവാസ് ആനപ്പടിക്കല്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഇജാസ് ഒ എച്ച് സ്വാഗതവും ആഫിദ് സി നന്ദിയും പറയും.

ഞായറാഴ്ച ഉച്ചക്ക് ഒരു മണിക്ക് നടക്കുന്ന മൗലിദ് പാരായണത്തിനും കൂട്ട്  പ്രാര്‍ത്ഥനക്കും സയ്യിദ് ഫളില്‍ അല്‍ ജിഫ്രി കൊടുവള്ളി സയ്യിദ് മനാഫ്  അല്‍ ഐദറൂസി തുടങ്ങിയവര്‍ നേത്യത്വം നല്‍കും തുടര്‍ന്ന് അന്നദാനം നടക്കും. സിനാന്‍ ഒ എച്ച്, ശാമില്‍ ശരീഫ്, ഷറഫുദ്ദീന്‍ എം എസ് നേതൃത്വം നല്‍കും.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് മെഡിക്കല്‍ കോളേജ്: ഇനി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായി കാത്തിരിപ്പ്
  • മുത്തങ്ങയില്‍ വന്‍ ഹാന്‍സ് വേട്ട; മൂന്നര ടണ്ണോളം ഹാന്‍സ് പിടികൂടി
  • വ്യാജ ട്രേഡിങ് വാഗ്ദാനം: വയനാട് സ്വദേശിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍
  • വയനാട് മെഡിക്കല്‍ കോളേജ്: അമ്പുകുത്തിയിലെ നിക്ഷിപ്ത വനം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി
  • മുസ്‌ലിംലീഗ് മുണ്ടക്കൈചൂരല്‍മല പുനരധിവാസം; ഭവന സമുച്ചയത്തിന്റെ ആദ്യഘട്ട സമര്‍പ്പണം 28ന് 51 വീടുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി
  • റവന്യൂ വകുപ്പ് പ്രവര്‍ത്തനങ്ങള്‍ അതിവേഗം സുതാര്യമായി: മന്ത്രി കെ.രാജന്‍
  • കൊഴിഞ്ഞുപോക്ക് തടയാന്‍ കാര്യക്ഷമമായ ഇടപെടല്‍ അനിവാര്യം: ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍; വയനാട് ജില്ലയുടെ വികസനത്തിന് 71.87 കോടിയുടെ പദ്ധതികള്‍
  • നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ടിങ് യന്ത്രം പരിചയപ്പെടാന്‍ വോട്ടുവണ്ടി
  • കഞ്ചാവുമായി ഇതര സംസ്ഥാനക്കാരന്‍ പോലീസിന്റെ പിടിയില്‍
  • വാലന്റൈന്‍സ് ഡേ: 'സ്‌ട്രെയ്‌ഞ്ചേഴ്‌സ് പാര്‍ട്ടി' യില്‍ എക്‌സൈസ് റെയ്ഡ്: രാസലഹരിയുമായി രണ്ടുപേര്‍ അറസ്റ്റില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show