സംസ്ഥാന പഞ്ചഗുസ്തി മത്സരം ഫെബ്രുവരി 7,8 തിയ്യതികളില്‍
പുല്‍പ്പള്ളി: സംസ്ഥാന പഞ്ചഗുസ്തി മത്സരം ഫെബ്രുവരി 7,8 തിയ്യതികളില്‍ പുല്‍പ്പള്ളി കബനി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യന്‍ ആം റെസ്ലിങ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. എട്ടിന് ഉച്ചയ്ക്ക് 12ന് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം നിര്‍വ്വഹിക്കും. അന്തര്‍ദേശീയ താരങ്ങളായ ജോബി മാത്യു, എബിന്‍ കുര്യന്‍, കെ.എം. ഹരി തുടങ്ങിയ താരങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും. പുരുഷ, വനിതാ അടിസ്ഥാനത്തില്‍ ജൂനിയര്‍, യൂത്ത്, സീനിയര്‍, മാസ്‌റ്റേഴ്‌സ്, അങ്കപരിമിതര്‍ എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. ദേശീയ ചാമ്പ്യന്‍ഷിപ്പിനുള്ള കേരളാ ടീമിനെ ഈ മത്സരത്തില്‍നിന്നും തിരഞ്ഞെടുക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. എന്‍.ആര്‍. രവീന്ദ്രന്‍, രാജു കൃഷ്ണന്‍, പി.വി. സുരേഷ്, മനോജ് കടുപ്പില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
