തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു
തൊണ്ടര്‍നാട്: തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്ത് 2026-27 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ഗ്രാമ പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ വെച്ച് വിവിധ വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ സംയുക്ത യോഗം ചേര്‍ന്നു. ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആലികുട്ടി ആറങ്ങാടന്റെ അധ്യക്ഷതയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.എം പ്രമോദ് മാസ്റ്റര്‍ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രീതരാമന്‍
സ്വാഗതം പറഞ്ഞു. ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ ടി.മൊയ്തു പദ്ധതി വിശദീകരണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മരായ അബ്ദുള്ള കേളോത്ത് സിനി തോമസ്, ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മരായ ഷിന്റോ കല്ലിങ്കല്‍, ഷെബിറ മൊയ്തു, മെമ്പര്‍മാരായ ശംഭു, രജിത എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
പതിമൂന്ന് വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ പ്രത്യേമായി ഗ്രൂപ്പ് ചര്‍ച്ചകള്‍ നടത്തി. കരട് പദ്ധതി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. നിര്‍വഹണ ഉദ്യോഗസ്ഥന്മാര്‍ വിവിധ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ വുക്തിത്വങ്ങള്‍, ആശാ വര്‍ക്കര്‍മാര്‍, അംഗന്‍വാടി വര്‍ക്കേഴ്‌സ്, ഹരിത കര്‍മ്മ, സേനഅംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ , ആസൂത്രണ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബീന വര്ഗീസ് നന്ദി പറഞ്ഞു
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
