OPEN NEWSER

Tuesday 17. Feb 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കേരളോത്സവം വയനാട് ജില്ലാതല മത്സരങ്ങള്‍ക്ക് നാളെ തുടക്കമാവും

  • Kalpetta
04 Feb 2026

കല്‍പ്പറ്റ: വയനാട് ജില്ലാതല കേരളോത്സവ മത്സരങ്ങള്‍ ഇന്ന് തുടക്കമാവും. കലാകായിക മത്സരങ്ങള്‍ ജില്ലയിലെ വിവിധ സ്‌റ്റേഡിയങ്ങളില്‍ ഫെബ്രുവരി എട്ട് വരെയും സ്‌റ്റേജ്, സ്‌റ്റേജിതര മത്സരങ്ങള്‍ ഫെബ്രുവരി ഏഴ്,എട്ട് തിയതികളില്‍ മേപ്പാടി സെന്റ് ജോസഫ് യു.പി സ്‌കൂളിലും നടക്കും. 
നാളെ (ഫെബ്രുവരി അഞ്ച്) രാവിലെ എട്ട് മുതല്‍ പനമരം കരിമ്പുമ്മല്‍ സ്‌റ്റേഡിയത്തില്‍ ക്രിക്കറ്റ്, ആറിന് രാവിലെ എട്ട് മുതല്‍ വെള്ളമുണ്ട ഗവ ഹൈ സ്‌കൂളില്‍ ഗ്രൗണ്ടില്‍ കബഡി, ഏഴിന് രാവിലെ എട്ട് മുതല്‍ കല്‍പ്പറ്റ ജില്ലാ സ്‌റ്റേഡിയത്തില്‍ അത്‌ലറ്റിക്‌സ്, മീനങ്ങാടി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ വടംവലി, കല്‍പ്പറ്റ വൈസ് മെന്‍സ് ക്ലബ്ബില്‍ ബാഡമിന്റ്‌റന്‍/ഷട്ടില്‍, പുല്‍പ്പള്ളി ആര്‍ച്ചറി അക്കാദമിയില്‍ ആര്‍ച്ചറി, സുല്‍ത്താന്‍ ബത്തേരി ഡോണ്‍ ബോസ്‌കോ കോളേജ് ഗ്രൗണ്ടില്‍ ബാസ്‌കറ്റ് ബോള്‍, വെള്ളാരംകുന്ന് കുന്‍ഫുദയില്‍ നീന്തല്‍ മത്സരങ്ങള്‍ എന്നിവ നടക്കും. ഫെബ്രുവരി എട്ടിന് രാവിലെ എട്ട്  മുതല്‍ കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ കോളേജില്‍ കളരിപ്പയറ്റ്, കല്‍പ്പറ്റ ജില്ലാ സ്‌റ്റേഡിയത്തില്‍ പഞ്ചഗുസ്തി, ഫുട്‌ബോള്‍ മത്സരങ്ങളും കോട്ടത്തറ യുവശക്തിയില്‍ വോളിബാള്‍ മത്സരവും നടക്കും.

ഫെബ്രുവരി ഏഴിന് രാവിലെ 10 മുതല്‍ മേപ്പാടി സെന്റ് ജോസഫ് യു.പി സ്‌കൂളില്‍ സ്‌റ്റേജിതര മത്സരങ്ങളായ  മലയാളം ഉപന്യാസ രചന,  ഇംഗ്ലീഷ്/ഹിന്ദി കഥാരചന, കവിതാ രചന മലയാളം, കലാമത്സരങ്ങള്‍, കഥാരചന മലയാളം, പെന്‍സില്‍ ഡ്രോയിങ്, ജലഛായം, കാര്‍ട്ടൂണ്‍, കളിമണ്‍ ശില്‍പ്പ നിര്‍മ്മാണം, ഫ്‌ളവര്‍ ഡിസൈനിങ്, മെഹന്ദി, ക്വിസ് മത്സരങ്ങള്‍ നടക്കും.  എട്ടിന്  മോണോ ആക്ട്, ലളിതഗാന, മിമിക്രി, മൈമിങ്, കര്‍ണാടിക് സംഗീതം, നാടകം, ഹിന്ദുസ്ഥാനി (വായ്പാട്ട്), ഭരതനാട്യം, ദേശഭക്തിഗാനം, മോഹിനിയാട്ടം, ചെണ്ട, കുച്ചുപ്പുടി, ചെണ്ടമേളം, മാപ്പിളപ്പാട്ട്, ദഫ് മുട്ട്, പ്രസംഗം (മലയാളം), വട്ടപ്പാട്ട്, കഥാപ്രസംഗം, ഒപ്പന, നാടോടിപ്പാട്ട്, കേരള നടനം, സംഘഗാനം, മണിപ്പൂരി, ഫ്‌ളൂട്ട്, നാടോടി നൃത്തം, സംഘ നൃത്തം, ഗിറ്റാര്‍, തിരുവാതിര, ഹാര്‍മോണിയം തുടങ്ങീയ മത്സരങ്ങള്‍ നടക്കും. 
കൂടുതല്‍ വിവരങ്ങള്‍  04936 202390 ലഭിക്കും.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് മെഡിക്കല്‍ കോളേജ്: ഇനി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായി കാത്തിരിപ്പ്
  • മുത്തങ്ങയില്‍ വന്‍ ഹാന്‍സ് വേട്ട; മൂന്നര ടണ്ണോളം ഹാന്‍സ് പിടികൂടി
  • വ്യാജ ട്രേഡിങ് വാഗ്ദാനം: വയനാട് സ്വദേശിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍
  • വയനാട് മെഡിക്കല്‍ കോളേജ്: അമ്പുകുത്തിയിലെ നിക്ഷിപ്ത വനം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി
  • മുസ്‌ലിംലീഗ് മുണ്ടക്കൈചൂരല്‍മല പുനരധിവാസം; ഭവന സമുച്ചയത്തിന്റെ ആദ്യഘട്ട സമര്‍പ്പണം 28ന് 51 വീടുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി
  • റവന്യൂ വകുപ്പ് പ്രവര്‍ത്തനങ്ങള്‍ അതിവേഗം സുതാര്യമായി: മന്ത്രി കെ.രാജന്‍
  • കൊഴിഞ്ഞുപോക്ക് തടയാന്‍ കാര്യക്ഷമമായ ഇടപെടല്‍ അനിവാര്യം: ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍; വയനാട് ജില്ലയുടെ വികസനത്തിന് 71.87 കോടിയുടെ പദ്ധതികള്‍
  • നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ടിങ് യന്ത്രം പരിചയപ്പെടാന്‍ വോട്ടുവണ്ടി
  • കഞ്ചാവുമായി ഇതര സംസ്ഥാനക്കാരന്‍ പോലീസിന്റെ പിടിയില്‍
  • വാലന്റൈന്‍സ് ഡേ: 'സ്‌ട്രെയ്‌ഞ്ചേഴ്‌സ് പാര്‍ട്ടി' യില്‍ എക്‌സൈസ് റെയ്ഡ്: രാസലഹരിയുമായി രണ്ടുപേര്‍ അറസ്റ്റില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show