OPEN NEWSER

Tuesday 17. Feb 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കബനി ഗിരി സെന്റ് മേരീസ് യു പി സ്‌കൂളില്‍ പച്ചക്കറിവിളവെടുപ്പ് നടത്തി

  • S.Batheri
04 Feb 2026

പുല്‍പ്പള്ളി: കൃഷിയെയും പ്രകൃതിയെയും സ്‌നേഹിക്കാന്‍ കുട്ടികളെ പഠിപ്പിച്ചുകൊണ്ട് പുല്‍പ്പള്ളി കബനിഗിരി സെന്റ് മേരിസ് എ.യു.പി സ്‌കൂളില്‍ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് മഹോത്സവം സംഘടിപ്പിച്ചു. അധ്യാപകരുടെയും,വിദ്യാര്‍ത്ഥികളുടെയും, പി.ടി.എയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ നടത്തിയ  സമ്പൂര്‍ണ ജൈവകൃഷിയില്‍ നിന്നും നൂറുമേനി വിളവെടുപ്പ് നടത്താന്‍ സാധിച്ചു. സ്‌കൂള്‍ അങ്കണത്തില്‍ തയ്യാറാക്കിയ തോട്ടത്തില്‍ പയര്‍, മുളക്, തക്കാളി, ക്യാബേജ്, കോളിഫ്‌ലവര്‍, ബീന്‍സ്, തുടങ്ങി വിവിധയിനം പച്ചക്കറികളാണ് വിളഞ്ഞത്. 
പാഠപുസ്തകത്തിലെ അറിവിനപ്പുറം മണ്ണിനെ തൊട്ടറിഞ്ഞുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ കുട്ടികളില്‍ കൃഷിയോടുള്ള താല്പര്യം വര്‍ദ്ധിപ്പിക്കുമെന്ന് അധ്യാപകര്‍ അഭിപ്രായപ്പെട്ടു. വിളവെടുത്ത പച്ചക്കറികള്‍ ഉച്ചഭക്ഷണ പദ്ധതിക്കായി ഉപയോഗിക്കാനാണു തീരുമാനം.
മുള്ളന്‍കൊല്ലി കൃഷിവകുപ്പ് ഓഫീസര്‍  അനുപമ, അസിസ്റ്റന്റ് കൃഷി ഓഫീസര്‍  ജയകൃഷ്ണന്‍ 
സ്‌കൂള്‍ പ്രധാനാധ്യാപിക  ജെയ്‌മോള്‍ തോമസ്, പി.ടി.എ പ്രസിഡന്റ്  അനില്‍ കെ വി   എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിളവെടുപ്പ് മഹോത്സവം നടന്നത്.
കൃഷിയില്‍ സജീവമായി പങ്കെടുത്ത  വിദ്യാര്‍ത്ഥികളെയും സഹായിച്ച അധ്യാപകരെയും രക്ഷിതാക്കളെയും ചടങ്ങില്‍ അഭിനന്ദിച്ചു.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് മെഡിക്കല്‍ കോളേജ്: ഇനി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായി കാത്തിരിപ്പ്
  • മുത്തങ്ങയില്‍ വന്‍ ഹാന്‍സ് വേട്ട; മൂന്നര ടണ്ണോളം ഹാന്‍സ് പിടികൂടി
  • വ്യാജ ട്രേഡിങ് വാഗ്ദാനം: വയനാട് സ്വദേശിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍
  • വയനാട് മെഡിക്കല്‍ കോളേജ്: അമ്പുകുത്തിയിലെ നിക്ഷിപ്ത വനം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി
  • മുസ്‌ലിംലീഗ് മുണ്ടക്കൈചൂരല്‍മല പുനരധിവാസം; ഭവന സമുച്ചയത്തിന്റെ ആദ്യഘട്ട സമര്‍പ്പണം 28ന് 51 വീടുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി
  • റവന്യൂ വകുപ്പ് പ്രവര്‍ത്തനങ്ങള്‍ അതിവേഗം സുതാര്യമായി: മന്ത്രി കെ.രാജന്‍
  • കൊഴിഞ്ഞുപോക്ക് തടയാന്‍ കാര്യക്ഷമമായ ഇടപെടല്‍ അനിവാര്യം: ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍; വയനാട് ജില്ലയുടെ വികസനത്തിന് 71.87 കോടിയുടെ പദ്ധതികള്‍
  • നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ടിങ് യന്ത്രം പരിചയപ്പെടാന്‍ വോട്ടുവണ്ടി
  • കഞ്ചാവുമായി ഇതര സംസ്ഥാനക്കാരന്‍ പോലീസിന്റെ പിടിയില്‍
  • വാലന്റൈന്‍സ് ഡേ: 'സ്‌ട്രെയ്‌ഞ്ചേഴ്‌സ് പാര്‍ട്ടി' യില്‍ എക്‌സൈസ് റെയ്ഡ്: രാസലഹരിയുമായി രണ്ടുപേര്‍ അറസ്റ്റില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show