കെഎസ്ടിഎ സംസ്ഥാന സമ്മേളനം; പതാകദിനം ആചരിച്ചു
മൂലങ്കാവ്: കെഎസ്ടിഎ 35-ാമത് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി പതാകദിനം ആചരിച്ചു. മൂലങ്കാവ് സെന്ററില്‍ കെ എസ്ടിഎ ബത്തേരി ഉപജില്ലാ പ്രസിഡണ്ട് ഷാജന്‍ ബി തോമസ് പതാക ഉയര്‍ത്തി. തുടര്‍ന്ന് അധ്യാപകരുടെ പ്രകടനവും പൊതുസമ്മേളനവും നടത്തി. സ്വാഗതസംഘം ചെയര്‍മാന്‍ എബി. കെ.എന്‍ അധ്യക്ഷത വഹിച്ച പൊതുയോഗം കെഎസ്ടിഎ വയനാട് ജില്ലാ ട്രഷറര്‍ പി ബിജു ഉദ്ഘാടനം ചെയ്തു. ടി.എന്‍ ദീപ, എം.കെ സ്വരാജ്, എം.വി സമിത തുടങ്ങിയവര്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു.
കെ എന്‍ ഇന്ദ്രന്‍ സ്വാഗതവും എം എം സുധീഷ് നന്ദിയും പറഞ്ഞു. മാണി ടി തോമസ്, ഡോ : കെ കെ ബിജു, രജിത എ, ശ്യാംലാല്‍ ടി എസ്, തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
