രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

മാനന്തവാടി ഗവ.കോളേജ് 31(കെ) ബറ്റാലിയന്‍ എന്‍.സി.സി. യൂണിറ്റിന്റെയും എന്‍.എസ്.എസ്. യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ മാനന്തവാടി ഗവ. ആശുപത്രി ബ്ലഡ് ബാങ്കുമായി സഹകരിച്ച് 'ബി എ ഫ്രെണ്ട് ഇന്‍ നീഡ് ' എന്ന പേരില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോളേജില്‍ വെച്ചു നടന്ന ക്യാമ്പില്‍ അന്‍പതോളം വിദ്യാര്‍ത്ഥികള്‍ രക്തം ദാനം ചെയ്തു. എന്‍.സി.സി. എ.എന്‍.ഒ. ലെഫ്. ഡോ. ഡെന്നി ജോസഫ്, എന്‍.എസ്.എസ്. കോര്‍ഡിനേറ്റര്‍ സുമേഷ് എ.കെ, എന്‍.സി.സി. എസ്.യു.ഒ. അമല്‍ രമേശ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍