സമസ്ത മേഖലയെയും സ്പര്‍ശിച്ച ജനകീയ ബജറ്റ്: മന്ത്രി ഒ ആര്‍ കേളു
തിരുവനന്തപുരം: കേരളത്തിന്റെ സമസ്ത ജനവിഭാഗങ്ങളെയും ചേര്‍ത്തുപിടിച്ച ജനകീയ ബജറ്റാണ് നിയമസഭയില്‍ ധനകാര്യമന്ത്രി അവതരിപ്പിച്ചതെന്ന് മന്ത്രി ഒ ആര്‍ കേളു പറഞ്ഞു. അടിസ്ഥാന ജനവിഭാഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതോടൊപ്പം നവകേരള നിര്‍മ്മിതിക്ക് വേഗം കൂട്ടുന്ന പദ്ധതികള്‍ കൂടി പ്രഖ്യാപിച്ചതാണ് ബജറ്റിന് ജനകീയ മുഖം കൈവന്നിരിക്കുന്നത്. വയനാട് ജില്ലയെ സംബന്ധിച്ച് പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍ താരതമ്യേന കൂടുതല്‍ പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായി ജില്ലാ പഞ്ചായത്ത് തലത്തില്‍ പ്രത്യേക വികസന ഫണ്ട് അനുവദിച്ചു എന്ന പ്രഖ്യാപനം നേട്ടമാണ്.വയനാട് വികസന പാക്കേജിന് അഞ്ച് കോടി രൂപ വര്‍ദ്ധിപ്പിച്ച് 80 കോടി രൂപ അനുവദിച്ചതും വയനാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടും. കഴിഞ്ഞ വര്‍ഷങ്ങളിലെ വയനാട് വികസന പാക്കേജിലെ പദ്ധതികള്‍ അതിവേഗം പുരോഗമിക്കുകയാണെന്നും അദ്ദേഹം പ്രസ്താവിച്ചു. മാനന്തവാടി നിയോജക മണ്ഡലത്തെ സംബന്ധിച്ച് ഈ ബജറ്റില്‍ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയില്‍ ഉള്ള റോഡുകള്‍ക്കും പാലത്തിനുമായി 21.5 കോടി രൂപയും, ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ സ്ഥലത്ത് ആണ്‍ കുട്ടികള്‍ക്കുള്ള ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നതിന് നാല് കോടി രൂപയും അനുവദിച്ചു എന്നുള്ളത് സമാനതകളില്ലാത്ത നേട്ടമാണ്. മുഴുവന്‍ പദ്ധതികളും സമയബന്ധിതമായി നടപ്പാക്കി വയനാട് ജില്ലയുടെ വികസന മുന്നേറ്റം അതിവേഗം നടപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
I have a question, can you contact me at claudia-rejas@m.spheremail.net ? Cheers!
8k7lmn
e1nih9
