OPEN NEWSER

Tuesday 17. Feb 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സംസ്ഥാനതല ക്ഷീരവികസന വകുപ്പ് പുരസ്‌കാരങ്ങളില്‍ വയനാട് ജില്ലയ്ക്ക് നേട്ടം

  • Kalpetta
19 Jan 2026

കല്‍പ്പറ്റ: സംസ്ഥാനതല ക്ഷീര സംഗമത്തില്‍ വയനാട്  ജില്ലയിലെ കര്‍ഷകരും ജീവനക്കാരും വിവിധ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി കൊല്ലം ആശ്രമ മൈതാനിയില്‍ ജനുവരി 18 മുതല്‍ 21 വരെ നടക്കുന്ന സംസ്ഥാനതല ക്ഷീര സംഗമത്തിലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.സംസ്ഥാനതലത്തില്‍ ക്ഷീരമേഖലയില്‍ ഏറ്റവും കൂടുതല്‍ ഫണ്ട് വിനിയോഗം നടത്തിയ ഗ്രാമപഞ്ചായത്തിനുള്ള പുരസ്‌കാരം നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് സ്വന്തമാക്കി. സംസ്ഥാനത്തെ മികച്ച ക്ഷീരസംഘത്തിനുള്ള വര്‍ഗീസ് കുര്യന്‍ അവാര്‍ഡ് മീനങ്ങാടി ക്ഷീരോത്പാദക സഹകരണ സംഘത്തിന് ലഭിച്ചു. മലബാര്‍ മേഖലയില്‍ ക്ഷീര സഹകാരി അവാര്‍ഡുകള്‍ ജനറല്‍ വിഭാഗത്തില്‍ സുല്‍ത്താന്‍ബത്തേരി ക്ഷീരസംഘത്തിലെ എം.വി മോഹന്‍ദാസ്, വനിതാ വിഭാഗത്തില്‍ മക്കിയാട് ക്ഷീരസംഘത്തിലെ ഷമീമ സുബൈര്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ കെ. ആര്‍ ശ്രീനിവാസന്‍  എന്നിവര്‍ക്ക് ലഭിച്ചു. മികച്ച ക്ഷീരസംഘം പ്രൊക്യൂര്‍മെന്റ് അസിസ്റ്റന്റിനുള്ള അവാര്‍ഡ് വാകേരി ക്ഷീരസംഘത്തിലെ കെ.എന്‍ ഷാജി സ്വന്തമാക്കി. കേരള ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് നല്‍കുന്ന സംസ്ഥാനതല മികച്ച ക്ഷീരകര്‍ഷക അവാര്‍ഡുകളില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ മൂപ്പൈനാട് ക്ഷീരസംഘത്തിലെ സുധാ സുരേന്ദ്രന്‍ പുരസ്‌കാരം നേടി.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് മെഡിക്കല്‍ കോളേജ്: ഇനി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായി കാത്തിരിപ്പ്
  • മുത്തങ്ങയില്‍ വന്‍ ഹാന്‍സ് വേട്ട; മൂന്നര ടണ്ണോളം ഹാന്‍സ് പിടികൂടി
  • വ്യാജ ട്രേഡിങ് വാഗ്ദാനം: വയനാട് സ്വദേശിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍
  • വയനാട് മെഡിക്കല്‍ കോളേജ്: അമ്പുകുത്തിയിലെ നിക്ഷിപ്ത വനം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി
  • മുസ്‌ലിംലീഗ് മുണ്ടക്കൈചൂരല്‍മല പുനരധിവാസം; ഭവന സമുച്ചയത്തിന്റെ ആദ്യഘട്ട സമര്‍പ്പണം 28ന് 51 വീടുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി
  • റവന്യൂ വകുപ്പ് പ്രവര്‍ത്തനങ്ങള്‍ അതിവേഗം സുതാര്യമായി: മന്ത്രി കെ.രാജന്‍
  • കൊഴിഞ്ഞുപോക്ക് തടയാന്‍ കാര്യക്ഷമമായ ഇടപെടല്‍ അനിവാര്യം: ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍; വയനാട് ജില്ലയുടെ വികസനത്തിന് 71.87 കോടിയുടെ പദ്ധതികള്‍
  • നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ടിങ് യന്ത്രം പരിചയപ്പെടാന്‍ വോട്ടുവണ്ടി
  • കഞ്ചാവുമായി ഇതര സംസ്ഥാനക്കാരന്‍ പോലീസിന്റെ പിടിയില്‍
  • വാലന്റൈന്‍സ് ഡേ: 'സ്‌ട്രെയ്‌ഞ്ചേഴ്‌സ് പാര്‍ട്ടി' യില്‍ എക്‌സൈസ് റെയ്ഡ്: രാസലഹരിയുമായി രണ്ടുപേര്‍ അറസ്റ്റില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show