OPEN NEWSER

Tuesday 17. Feb 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പാവലിനും മഞ്ഞളിപ്പ് കര്‍ഷകര്‍ക്ക് കണ്ണീര്‍ വിളവെടുപ്പ്

  • Mananthavadi
19 Jan 2026

മാനന്തവാടി: വയനാട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ പാവല്‍ കൃഷി ചെയ്യുന്ന തൊണ്ടര്‍നാട്, തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തുകളിലെ ക്യഷിയിടങ്ങളിലാണ് വന്‍ തോതില്‍ മഞ്ഞളിപ്പ് രോഗം ബാധിച്ച് കൃഷി നശിക്കുന്നത്. ഇഞ്ചികൃഷിയിലും നെല്‍കൃഷിയിലും സംഭവിച്ചത് ആദ്യം പാവല്‍ തൈകളുടെ  ഇലകള്‍ക്കാണ് മഞ്ഞളിപ്പ് രോഗം ബാധിക്കുന്നത്. ഇത് മരുന്ന് പ്രയോഗത്തിലൂടെ മാറ്റിയെടുത്തെങ്കിലും പിന്നടുണ്ടാവുന്ന പാവലുകള്‍ മഞ്ഞളിപ്പ് ബാധിച്ച് മുരടിക്കുകയാണ്.ഇതോടെ പാവല്‍ കൃഷിയില്‍ നിന്നുള്ള വിളവെടുപ്പ് പകുതിയിലും താഴെയെത്തിയെന്നാണ് കര്‍ഷകര്‍ പറയുന്നത്.രോഗത്തിനെതിരെ പലവിധ വളപ്രയോഗങ്ങള്‍ നടത്തിയിട്ടും കായകളിലെ മഞ്ഞളിപ്പ് ഇല്ലാതാവുകയോ കുറയുകോ ചെയ്യുന്നില്ല. കൃഷിഭവനുകളിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും പ്രതിവിധി ഫലപ്രദമല്ല.
ഒരു ഏക്കര്‍ നെല്‍കൃഷി ചെയ്യാന്‍ ഒന്നര ലക്ഷത്തോളം രൂപയാണ് ചിലവ് വരുന്നത്. ഇതിന് പുറമെ കര്‍ഷകരുടെ അധ്വാനവും. കൂടുതല്‍ വിളവ് ലഭിക്കുന്ന മായ വിത്ത് ഉപയോഗിച്ചാണ് ഭൂരിഭാഗം കര്‍ഷകരും പാവല്‍ കൃഷി ചെയ്തത്.
ഡിസംബര്‍, ജനുവരി , ഫെബ്രുവരി മാസങ്ങളിലാണ് പാവല്‍ വിളവെടുപ്പ് കാലം. മുന്‍ കാലങ്ങളില്‍ഒരുപ്രാവശ്യം പാവകൃഷി ചെയ്താല്‍ 28 തവണയെങ്കിലും വിളവെടുക്കാന്‍ കഴിയുമായിരുന്നു.ഇത്തവണ 10 തവണ പോലും വിളവെടുക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്.


നിരവില്‍പ്പുഴ കരുവളം സ്വദേശികളായ മീത്തലെ വീട്ടില്‍ ചന്ദ്രശേഖരന്‍ കരുവളത്ത് ഗിരീഷ് എന്നിവര്‍ സ്വന്തമായുള്ള ഒന്നേകാല്‍ ഏക്കറിലും25,000 രൂപക്ക്
പാട്ടത്തിന്നെടുത്ത 80 സെന്റിലും പാവല്‍ കൃഷി ചെയ്‌തെങ്കിലും 70 ശതമാനം പാവലും മഞ്ഞളിപ്പ് രോഗം മൂലം നശിച്ച് പോയി.നിരവില്‍പ്പുഴയിലെ ആവയല്‍ലക്ഷ്മണന്‍, മുണ്ടക്കാട്ട് ബിജു എന്നിവര്‍ പാട്ടത്തിന്നെടുത്ത ഒന്നര ഏക്കറില്‍ കൃഷി ചെയ്ത പാവക്കയും മഞ്ഞളിപ്പ് മൂലം നശിച്ചു പോയി. നല്ല രീതിയില്‍ പാവക്കയുടെ തിരി വരുകയും പിന്നീട് മഞ്ഞളിപ്പ് വന്ന്‌നശിച്ച് പോവുകയും ചെയ്യുന്നതിന് പരിഹാരം കാണാന്‍ കൃഷി വകുപ്പിനും കഴിയുന്നില്ല. ആദ്യ ഘട്ടത്തില്‍ക്യഷി ഇടങ്ങളില്‍ ഇടനിലക്കാര്‍ നേരിട്ട് വന്ന് കിലോവിന് 30 രൂപ നിരക്കില്‍ പാവക്ക വിലക്കെടുത്തിരുന്നു.
മഞ്ഞളിപ്പ് രോഗം വന്നതോടെ വില കുത്തനെ ഇടിയുകയും കിലോവിന് 18 രൂപയുമാണ് ലഭിക്കുന്നത്. ബേങ്ക്
വായ്പ എടുത്തും, സ്വര്‍ണ്ണം പണയം വെച്ചും, പലിശക്ക് കടം വാങ്ങിയുമാണ് ഭൂരിഭാഗം കര്‍ഷകരും പാവക്കാ കൃഷി ചെയ്തത്. നല്ല ലാഭം ലഭിക്കുമായിരുന്ന പാവക്കാ കൃഷി മഞ്ഞളിപ്പ് മൂലം നശിച്ചതോടെ കര്‍ഷകര്‍ക്ക് ഭീമമായ തുകയാണ് നഷ്ടമായിരിക്കുന്നത്. അധികൃതരുടെ ഭാഗത്ത് നിന്നും സാമ്പത്തിക സഹായം ലഭിച്ചില്ലെങ്കില്‍ കര്‍ഷകര്‍ കടക്കെണിയിലാവും.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് മെഡിക്കല്‍ കോളേജ്: ഇനി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായി കാത്തിരിപ്പ്
  • മുത്തങ്ങയില്‍ വന്‍ ഹാന്‍സ് വേട്ട; മൂന്നര ടണ്ണോളം ഹാന്‍സ് പിടികൂടി
  • വ്യാജ ട്രേഡിങ് വാഗ്ദാനം: വയനാട് സ്വദേശിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍
  • വയനാട് മെഡിക്കല്‍ കോളേജ്: അമ്പുകുത്തിയിലെ നിക്ഷിപ്ത വനം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി
  • മുസ്‌ലിംലീഗ് മുണ്ടക്കൈചൂരല്‍മല പുനരധിവാസം; ഭവന സമുച്ചയത്തിന്റെ ആദ്യഘട്ട സമര്‍പ്പണം 28ന് 51 വീടുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി
  • റവന്യൂ വകുപ്പ് പ്രവര്‍ത്തനങ്ങള്‍ അതിവേഗം സുതാര്യമായി: മന്ത്രി കെ.രാജന്‍
  • കൊഴിഞ്ഞുപോക്ക് തടയാന്‍ കാര്യക്ഷമമായ ഇടപെടല്‍ അനിവാര്യം: ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍; വയനാട് ജില്ലയുടെ വികസനത്തിന് 71.87 കോടിയുടെ പദ്ധതികള്‍
  • നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ടിങ് യന്ത്രം പരിചയപ്പെടാന്‍ വോട്ടുവണ്ടി
  • കഞ്ചാവുമായി ഇതര സംസ്ഥാനക്കാരന്‍ പോലീസിന്റെ പിടിയില്‍
  • വാലന്റൈന്‍സ് ഡേ: 'സ്‌ട്രെയ്‌ഞ്ചേഴ്‌സ് പാര്‍ട്ടി' യില്‍ എക്‌സൈസ് റെയ്ഡ്: രാസലഹരിയുമായി രണ്ടുപേര്‍ അറസ്റ്റില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show