OPEN NEWSER

Tuesday 17. Feb 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മീനങ്ങാടിയില്‍ കഞ്ചാവ് വേട്ട: 4 കിലോ കഞ്ചാവുമായി രണ്ടു പേര്‍ അറസ്റ്റില്‍

  • S.Batheri
18 Jan 2026

കൃഷ്ണഗിരി: വയനാട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍കോട്ടിക്‌സ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍ എം.കെ യുടെ നേതൃത്വത്തില്‍ കൃഷ്ണഗിരി മേപ്പേരിക്കുന്ന് ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ  വീട് കേന്ദ്രികരിച്ചു നടത്തിയ പ്രത്യേക പരിശോധനയില്‍ 4.014 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ടു തിരുരങ്ങാടി ചേളാരി ചോലക്കല്‍ വീട്ടില്‍ മുഹമ്മദ് ലഹനാസ് (25), മീനങ്ങാടി മില്‍മ ചില്ലിങ് പ്ലാന്റ് ഭാഗത്തെ കല്‍മറ്റം വീട്ടില്‍ മുഹമ്മദ് റാഷിദ് (26)എന്നിവരെ അറസ്റ്റ് ചെയ്യ്തു. തമിഴ്‌നാട് സ്വദേശിയായ ഒരാള്‍ സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. 
പരിശോധനയില്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലെ പ്രിവെന്റീവ് ഓഫീസര്‍ വിജിത്ത് കെ.ജി, പ്രിവെന്റീവ് ഓഫീസര്‍ ഗ്രേഡ് രഘു എം.എ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സനൂപ് എം,സി, അര്‍ജുന്‍ കെ,എ (എക്‌സൈസ് സൈബര്‍ സെല്‍ വയനാട് ), വിഷ്ണു എം.ഡി, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുദിവ്യഭായി ടി.പി, ഫസീല.ടി എന്നിവര്‍ പങ്കെടുത്തു.  കുറച്ചു ദിവസങ്ങളായി ഈ വീട് എക്‌സൈസ് അധികൃതരുടെ രഹസ്യനിരീക്ഷണത്തിലായിരുന്നു, സംഭവസ്ഥലത്തുനിന്നും ഓടിപോയ  തമിഴ്‌നാട് സ്വദേശിയെക്കുറിച്ചു ശക്തമായ അന്വേഷണം നടന്നുവരികയാണെന്നും  കേസില്‍ മറ്റു പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണം നടന്നു വരികയാണെന്നും എക്‌സൈസ് അറിയിച്ചു

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് മെഡിക്കല്‍ കോളേജ്: ഇനി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായി കാത്തിരിപ്പ്
  • മുത്തങ്ങയില്‍ വന്‍ ഹാന്‍സ് വേട്ട; മൂന്നര ടണ്ണോളം ഹാന്‍സ് പിടികൂടി
  • വ്യാജ ട്രേഡിങ് വാഗ്ദാനം: വയനാട് സ്വദേശിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍
  • വയനാട് മെഡിക്കല്‍ കോളേജ്: അമ്പുകുത്തിയിലെ നിക്ഷിപ്ത വനം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി
  • മുസ്‌ലിംലീഗ് മുണ്ടക്കൈചൂരല്‍മല പുനരധിവാസം; ഭവന സമുച്ചയത്തിന്റെ ആദ്യഘട്ട സമര്‍പ്പണം 28ന് 51 വീടുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി
  • റവന്യൂ വകുപ്പ് പ്രവര്‍ത്തനങ്ങള്‍ അതിവേഗം സുതാര്യമായി: മന്ത്രി കെ.രാജന്‍
  • കൊഴിഞ്ഞുപോക്ക് തടയാന്‍ കാര്യക്ഷമമായ ഇടപെടല്‍ അനിവാര്യം: ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍; വയനാട് ജില്ലയുടെ വികസനത്തിന് 71.87 കോടിയുടെ പദ്ധതികള്‍
  • നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ടിങ് യന്ത്രം പരിചയപ്പെടാന്‍ വോട്ടുവണ്ടി
  • കഞ്ചാവുമായി ഇതര സംസ്ഥാനക്കാരന്‍ പോലീസിന്റെ പിടിയില്‍
  • വാലന്റൈന്‍സ് ഡേ: 'സ്‌ട്രെയ്‌ഞ്ചേഴ്‌സ് പാര്‍ട്ടി' യില്‍ എക്‌സൈസ് റെയ്ഡ്: രാസലഹരിയുമായി രണ്ടുപേര്‍ അറസ്റ്റില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show