OPEN NEWSER

Tuesday 17. Feb 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഒരേ ബെഞ്ചില്‍ ഒരേ സ്വപ്നം: പ്രീസ്‌കൂള്‍ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കി അമ്മയും മകളും

  • S.Batheri
17 Jan 2026

മീനങ്ങാടി: വിദൂര വിദ്യാഭ്യാസ രംഗത്ത് കേരളം എഴുതിച്ചേര്‍ത്ത പുതിയ ചരിത്രത്തിന്റെ ഭാഗമായി, സ്‌കോള്‍ കേരളയുടെ (സ്‌റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ഓപ്പണ്‍ ലൈഫ് ലോങ് എഡുക്കേഷന്‍) ഗവണ്‍മെന്റ് അംഗീകൃത ആയപരിശീലനം വിജയകരമായി പൂര്‍ത്തിയാക്കി  സുല്‍ത്ത ാന്‍ബത്തേരിയിലെ അമ്മയും മകളും ശ്രദ്ധേയരാകുന്നു. ഗിരിജയും സിവില്‍ എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥിനിയായ മകള്‍ പൂജ വേണുവുമാണ് ഒരേ ബെഞ്ചില്‍ ഇരുന്ന് ഒരേ സ്വപ്നം പങ്കുവെച്ച് ഈ നേട്ടം കൈവരിച്ചത്.
2025 മാര്‍ച്ച് മാസത്തില്‍ കേരള വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ സ്‌കോള്‍ കേരള ആദ്യമായി ആയപരിശീലന കോഴ്‌സ് ആരംഭിച്ചപ്പോള്‍, പഠനത്തോടുള്ള അടങ്ങാത്ത താല്പര്യത്തോടെ ഗിരിജ ഈ കോഴ്‌സില്‍ ചേര്‍ന്നു. ക്ലാസുകളില്‍ നിന്നുള്ള അനുഭവങ്ങളും പഠനവിഷയങ്ങളും വീട്ടിലെത്തിയ ശേഷം മകളോട് പങ്കുവെച്ചപ്പോഴാണ്, അമ്മയോടൊപ്പം തന്നെ ഈ കോഴ്‌സ് പഠിക്കണമെന്ന ആഗ്രഹം പൂജ വേണുവിന്റെ മനസ്സില്‍ മുളച്ചത്. അങ്ങനെ, അമ്മയും മകളും ഒരേ ലക്ഷ്യത്തോടെ ഒരേ ക്ലാസ്മുറിയില്‍ എത്തി.

കഴിഞ്ഞ വര്‍ഷം ജി.എച്ച്.എസ്.എസ് മീനങ്ങാടിയില്‍ ശനി,ഞായര്‍ ദിവസങ്ങളിലായി നടന്ന ആറുമാസത്തെ കോഴ്‌സിലാണ് ഇരുവരും പരിശീലനം പൂര്‍ത്തിയാക്കിയത്. ഇതേ കാലയളവില്‍ തന്നെ പൂജ വേണു സുല്‍ത്താന്‍ബത്തേരി ഗവണ്‍മെന്റ് വനിത ടി.ടി.ഐ., ചുള്ളിയോട് എന്ന സ്ഥാപനത്തില്‍ ഒന്നാം വര്‍ഷ എഞ്ചിനീയറിങ്ങ് പഠനം തുടരുന്ന വിദ്യാര്‍ത്ഥിനിയുമാണ്.
പ്രീസ്‌കൂള്‍ മേഖലയിലെ സേവനത്തോടുള്ള സ്‌നേഹവും കുട്ടികളുടെ ഭാവി രൂപപ്പെടുത്താനുള്ള ആഗ്രഹവുമാണ് ഇരുവരെയും ഈ കോഴ്‌സിലേക്ക് നയിച്ചത്. പഠനത്തിന് പ്രായമോ തലമുറ വ്യത്യാസങ്ങളോ തടസ്സമല്ലെന്ന സന്ദേശം സമൂഹത്തിന് നല്‍കുന്ന ഈ അമ്മയും മകളും, പുതിയ തലമുറയിലെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരുപോലെ പ്രചോദനമായി മാറുകയാണ്.
വിദ്യാഭ്യാസം കുടുംബത്തിനുള്ളില്‍ ഒരു സംയുക്ത യാത്രയാകുമ്പോള്‍ അതിന് ഉണ്ടാകുന്ന ശക്തിയും സൗന്ദര്യവും തെളിയിക്കുന്നതാണ് ബത്തേരിയിലെ ഈ അമ്മ–മകള്‍ കൂട്ടുകെട്ടിന്റെ വിജയം.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് മെഡിക്കല്‍ കോളേജ്: ഇനി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായി കാത്തിരിപ്പ്
  • മുത്തങ്ങയില്‍ വന്‍ ഹാന്‍സ് വേട്ട; മൂന്നര ടണ്ണോളം ഹാന്‍സ് പിടികൂടി
  • വ്യാജ ട്രേഡിങ് വാഗ്ദാനം: വയനാട് സ്വദേശിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍
  • വയനാട് മെഡിക്കല്‍ കോളേജ്: അമ്പുകുത്തിയിലെ നിക്ഷിപ്ത വനം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി
  • മുസ്‌ലിംലീഗ് മുണ്ടക്കൈചൂരല്‍മല പുനരധിവാസം; ഭവന സമുച്ചയത്തിന്റെ ആദ്യഘട്ട സമര്‍പ്പണം 28ന് 51 വീടുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി
  • റവന്യൂ വകുപ്പ് പ്രവര്‍ത്തനങ്ങള്‍ അതിവേഗം സുതാര്യമായി: മന്ത്രി കെ.രാജന്‍
  • കൊഴിഞ്ഞുപോക്ക് തടയാന്‍ കാര്യക്ഷമമായ ഇടപെടല്‍ അനിവാര്യം: ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍; വയനാട് ജില്ലയുടെ വികസനത്തിന് 71.87 കോടിയുടെ പദ്ധതികള്‍
  • നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ടിങ് യന്ത്രം പരിചയപ്പെടാന്‍ വോട്ടുവണ്ടി
  • കഞ്ചാവുമായി ഇതര സംസ്ഥാനക്കാരന്‍ പോലീസിന്റെ പിടിയില്‍
  • വാലന്റൈന്‍സ് ഡേ: 'സ്‌ട്രെയ്‌ഞ്ചേഴ്‌സ് പാര്‍ട്ടി' യില്‍ എക്‌സൈസ് റെയ്ഡ്: രാസലഹരിയുമായി രണ്ടുപേര്‍ അറസ്റ്റില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show