അതിജീവനത്തിന്റെ പാതയില്‍ എ ഗ്രേഡിന്റെ തിളക്കം
മേപ്പാടി: കലയിലൂടെ അതിജീവനത്തിന്റെ പാത തേടുകയാണ് വയനാട് ചൂരല്‍മല ഉരുപ്പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന വെള്ളാര്‍മല ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികള്‍. ഇരുള്‍ നിറഞ്ഞ രാത്രിയുടെ ഓര്‍മ്മയ്ക്ക് മേല്‍ കലയിലൂടെ പുതുവെളിച്ചം തേടുകയാണ് വെള്ളര്‍മലയിലെ കുട്ടികളും അവരുടെ പ്രിയപ്പെട്ട ഉണ്ണിമാഷും. ഉണ്ണി മാഷിന്റെ നേതൃത്വത്തില്‍ കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയ വയനാടിന്റെ കുട്ടികളെ കാണാന്‍ റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജന്‍ വേദിയിലെത്തി. മന്ത്രി അവരോടൊപ്പം സമയം ചിലവഴിച്ചത് സര്‍ക്കാര്‍ അവരെ ചേര്‍ത്ത് നിര്‍ത്തുന്നതിന്റെ അടയാളപ്പെടുത്തല്‍ കൂടിയായി. കലോത്സവത്തിലെ ഹൈസ്‌കൂള്‍ വിഭാഗം വഞ്ചിപ്പാട്ട് മത്സരത്തില്‍ എ ഗ്രേഡ് നേടിയതിന്റെ സന്തോഷത്തിലാണ് ഉണ്ണിമാഷും കുട്ടികളും.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
