ഇന്‍സ്റ്റാഗ്രാം വഴി വിദ്യാര്‍ത്ഥിനിയെ അപമാനിച്ചു; ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി
മാനന്തവാടി: മാനന്തവാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ ഇന്‍സ്റ്റാഗ്രാം വഴി അപമാനിച്ചതിനെതിരെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. അശ്ലീല വീഡിയോയില്‍ പെണ്‍കുട്ടിയുടെ ഫോട്ടോ എഡിറ്റ് ചെയ്ത് ചേര്‍ത്ത ശേഷം വെമവമഹമ3313118 എന്ന ഐഡിയില്‍ പോസ്റ്റ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. ഇതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് രക്ഷിതാക്കള്‍ മാനന്തവാടി പോലീസിലും, സൈബര്‍ പോലീസിലും പരാതി നല്‍കിയത്. പ്രസ്തുത ഐഡി യുടെ ഉടമയെ കുറിച്ച് സൂചനകള്‍ സഹിതമാണ് പരാതി. ഈ വീഡിയോ ഇയ്യാള്‍ മറ്റ് ചിലര്‍ക്ക് പങ്ക് വെച്ചതായി സംശയമുണ്ടെന്നും, ആരെങ്കിലും വീഡിയോ ഷെയര്‍ ചെയ്യുകയോ മറ്റോ ചെയ്താല്‍ അവര്‍ക്കെതിരെയും കര്‍ശന നിയമ നടപടിയുണ്ടാകണമെന്നും ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
