OPEN NEWSER

Tuesday 17. Feb 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് ജില്ലയിലെ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തി ദീപാദാസ് മുന്‍ഷി

  • Kalpetta
17 Jan 2026

കല്‍പ്പറ്റ: വയനാട് ജില്ലയിലെ  തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി ജില്ലയില്‍ എത്തി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍, ഡി സി സി ഭാരവാഹികള്‍, ബ്ലോക്ക് പ്രസിഡന്റ്മാര്‍ എന്നിവരുമായി അവര്‍ കൂടികാഴ്ച്ച നടത്തി. സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചോദിച്ചറിയുകയും , പ്രവര്‍ത്തനങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. എസ് ഐ ആര്‍ മൂലം ഒരാള്‍ക്ക് പോലുംവോട്ട് നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും അവര്‍ പറഞ്ഞു. ഡിസിസി പ്രസിഡന്റ് അഡ്വ.ടി.ജെ ഐസക്ക് അധ്യക്ഷനായിരുന്നു. 


എം എല്‍ എ മാരായ അഡ്വ. ടി സിദീഖ്, ഐ. സി ബാലകൃഷ്ണന്‍, എ ഐ സി സി സെക്രട്ടറി മന്‍സൂര്‍ അലിഖാന്‍, കെ. പി സി സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. പി. എം നിയാസ്, വിദ്യാ ബാലകൃഷ്ണന്‍, കെ. എല്‍ പൗലോസ്, എ ഐ സി സി മെമ്പര്‍മാരായ എന്‍ ഡി അപ്പച്ചന്‍, പി. കെ ജയലക്ഷ്മി, പി പി ആലി , കെ ഇ വിനയന്‍, വി എ മജീദ്, എന്‍ കെ വര്‍ഗീസ്, ഒ വി അപ്പച്ചന്‍, സംഷാദ് മരക്കാര്‍, ശ്രീകാന്ത് പട്ടയന്‍, ബിനു തോമസ്, ഡി പി രാജശേഖരന്‍, പി ഡി സജി, എന്‍ സി കൃഷ്ണകുമാര്‍, എന്‍ യു ഉലഹന്നാന്‍, പി കെ   അബ്ദുറഹ്മാന്‍, എടക്കല്‍ മോഹനന്‍, ചിന്നമ്മ ജോസ്, പി. വി ജോര്‍ജ്,  എച്ച് ബി പ്രദീപ് മാസ്റ്റര്‍, നിസി അഹമ്മദ് , ഉമ്മര്‍ കുണ്ടാട്ടില്‍, പോള്‍സണ്‍ കൂവക്കല്‍ , വര്‍ഗീസ് മുരിയന്‍കാവില്‍, എ എം നിഷാന്ത്, ജില്‍സണ്‍ തൂപ്പുംകര , ബി സുരേഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് മെഡിക്കല്‍ കോളേജ്: ഇനി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായി കാത്തിരിപ്പ്
  • മുത്തങ്ങയില്‍ വന്‍ ഹാന്‍സ് വേട്ട; മൂന്നര ടണ്ണോളം ഹാന്‍സ് പിടികൂടി
  • വ്യാജ ട്രേഡിങ് വാഗ്ദാനം: വയനാട് സ്വദേശിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍
  • വയനാട് മെഡിക്കല്‍ കോളേജ്: അമ്പുകുത്തിയിലെ നിക്ഷിപ്ത വനം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി
  • മുസ്‌ലിംലീഗ് മുണ്ടക്കൈചൂരല്‍മല പുനരധിവാസം; ഭവന സമുച്ചയത്തിന്റെ ആദ്യഘട്ട സമര്‍പ്പണം 28ന് 51 വീടുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി
  • റവന്യൂ വകുപ്പ് പ്രവര്‍ത്തനങ്ങള്‍ അതിവേഗം സുതാര്യമായി: മന്ത്രി കെ.രാജന്‍
  • കൊഴിഞ്ഞുപോക്ക് തടയാന്‍ കാര്യക്ഷമമായ ഇടപെടല്‍ അനിവാര്യം: ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍; വയനാട് ജില്ലയുടെ വികസനത്തിന് 71.87 കോടിയുടെ പദ്ധതികള്‍
  • നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ടിങ് യന്ത്രം പരിചയപ്പെടാന്‍ വോട്ടുവണ്ടി
  • കഞ്ചാവുമായി ഇതര സംസ്ഥാനക്കാരന്‍ പോലീസിന്റെ പിടിയില്‍
  • വാലന്റൈന്‍സ് ഡേ: 'സ്‌ട്രെയ്‌ഞ്ചേഴ്‌സ് പാര്‍ട്ടി' യില്‍ എക്‌സൈസ് റെയ്ഡ്: രാസലഹരിയുമായി രണ്ടുപേര്‍ അറസ്റ്റില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show