കോണ്‍ഗ്രസ് അവഗണന: ടി.സിദിഖ് എംഎല്‍എയുടെ ഓഫീസ് ജീവനക്കാരന്‍ സ്ഥാനം രാജിവെച്ചു
കല്‍പ്പറ്റ: കോണ്‍ഗ്രസ് നേതൃത്വം തന്നെ തുടര്‍ച്ചയായി അവഗണിക്കുന്നതായി കല്‍പ്പറ്റ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റും, കല്‍പ്പറ്റ എംഎല്‍എ ടി .സിദ്ദിഖിന്റെ ഓഫീസ് ജീവനക്കാരനുമായ സാലി റാട്ടക്കൊല്ലി. ഇതില്‍ പ്രതിഷേധിച്ച് നിലവിലെ സ്ഥാനങ്ങള്‍ രാജിവെക്കുന്നതായി കാണിച്ച് സാലി ഡിസിസി പ്രസിഡന്റിന് കത്ത് നല്‍കി.സംഘടന നടത്തുന്ന പരിപാടികളും മറ്റും തന്നെ അറിയിക്കാത്തതിലും, സംഘടന തുടരുന്ന അവഗണനയിലും പ്രതിഷേധിച്ചാണ് തന്റെ തീരുമാനമെന്നും അദ്ദേഹം പറയുന്നു. സംഘടനാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തനിക്കെതിരായി നിരവധി കേസുകളുണ്ടെന്നും,
ഫൈന്‍ അടയ്ക്കാന്‍ കഴിയാത്തതിനാല്‍ വാറണ്ടുകളും , അറസ്റ്റ് ചെയ്യല്‍ വരെ ഉണ്ടായിട്ടും ഒരാളും കൂടെ നിന്നില്ലെന്നും, ഒരു ഫോണ്‍കോളോ, ഒരു അന്വേക്ഷണമോ പോലും ഉണ്ടായില്ലെന്നും സാലി ആരോപിക്കുന്നു. സംഘടനയെ താന്‍ ഒരിക്കലും വഞ്ചിച്ചിട്ടില്ലെന്നും,
എന്നാല്‍ സംഘടനക്ക് നേതൃത്വം കൊടുക്കുന്നവര്‍ തന്നെ പലതവണ വഞ്ചിച്ചിട്ടുണ്ടെന്നും, അതിനാല്‍ അവഗണനയില്‍ പദവികള്‍ അലങ്കരിച്ച് ഇരിക്കാന്‍ താന്‍ തയ്യാറല്ലെന്നും അദ്ദേഹം കത്തില്‍ പറയുന്നു.
കത്തിന്റെ പൂര്‍ണ രൂപം ലിങ്കില്‍ ലഭ്യമാണ്.
വിഷയം: സംഘടന നടത്തുന്ന പരിപാടികളും മറ്റും അറിയിക്കാത്തതും അവഗണയും സംബന്ധിച്ച്.
സംഘടനയ്ക്കായി തെരുവില്‍ നില്‍ക്കുകയും, സമരങ്ങളില്‍ മുന്നില്‍ നിന്ന് നയിക്കുകയും, കേസുകളും വാറണ്ടുകളും ഏറ്റുവാങ്ങുകയും ചെയ്തവരെ ഓര്‍മ്മിക്കാത്ത ഒരു രാഷ്ട്രീയ സംസ്‌കാരത്തിന്റെ ഏറ്റവും നഗ്‌നമായ മുഖമാണ് ഇന്ന് ഞാന്‍ അനുഭവിക്കുന്നത്. കല്‍പ്പറ്റ മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റായും, കല്‍പ്പറ്റ മണ്ഡലം കോണ്‍ഗ്രസ്സ്
പ്രസിഡന്റായും, നിലവില്‍ കല്‍പ്പറ്റ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റായും പ്രവര്‍ത്തിച്ച കാലഘട്ടം അത് അധികാരത്തിന്റെ ആനുകൂല്യങ്ങള്‍ക്കായിരുന്നില്ല,
സംഘടനയുടെ പതാക ഉയര്‍ത്തിപ്പിടിക്കാന്‍ തന്നെയായിരുന്നു.
സംഘടനാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എനിക്കെതിരായി നിരവധി കേസുകള്‍
ഫൈന്‍ അടയ്ക്കാന്‍ കഴിയാത്തതിനാല്‍ വാറണ്ടുകള്‍,13ല്‍ അധികം കേസുകളില്‍ പോലീസ് അറസ്റ്റ് ചെയ്യുക വരെ ഉണ്ടായ സാഹചര്യം.
അന്ന് ഒരാളും കൂടെ നിന്നില്ല.ഒരു ഫോണ്‍കോളില്ല. ഒരു അന്വേക്ഷണം പോലും ഉണ്ടായില്ല.
ഇവിടെ ഒരാള്‍ സമരത്തില്‍ കേസെടുത്താല്‍ അത് 'സംഘടനാ ധൈര്യം' എന്നാണ് പറയുന്നത്.
അതേ കേസ് അതികഠിനമാകുമ്പോള്‍, അതേ പ്രവര്‍ത്തകന്‍ 'ബാധ്യത' ആയി മാറുന്നു. ഇതാണ് യാഥാര്‍ത്ഥ്യം.
അതിലുപരി, സംഘടന നടത്തുന്ന പരിപാടികളേക്കുറിച്ച് അറിയിക്കപ്പെടാതെ, മനപ്പൂര്‍വ്വം ഒഴിവാക്കപ്പെടുന്ന അവസ്ഥ.
ഒരു കാലത്ത് മുന്‍പന്തിയില്‍ നിന്നവനെ, ഇന്ന് അദൃശ്യനാക്കുന്ന രാഷ്ട്രീയ നയം.
ഇത് അവഗണനയല്ല തുറന്ന അവമതിപ്പാണ്. സംഘടനയെ ഞാന്‍ ഒരിക്കലും വഞ്ചിച്ചിട്ടില്ല.
എന്നാല്‍ സംഘടനക്ക് നേതൃത്വം കൊടുക്കുന്നവര്‍ എന്നെ പലതവണ വഞ്ചിച്ചിട്ടുണ്ട്. അതിനാല്‍, ഇനി ഈ നിശ്ശബ്ദ അവഗണനയില്‍ പദവികള്‍ അലങ്കരിച്ച് ഇരിക്കാന്‍ ഞാന്‍ തയ്യാറല്ല.
എന്റെ നിലവിലെ സ്ഥാനം രാജി വെക്കുകയാണ്.
ഈ രാജി തോല്‍വിയല്ല.
പോരാടിയവരെ മറക്കുന്ന നേതൃത്വത്തോടുള്ള ശക്തമായ രാഷ്ട്രീയ പ്രതികരണമാണ്.
ഇനിയും തെരുവിലിറങ്ങി കേസ് ഏറ്റുവാങ്ങുന്ന പ്രവര്‍ത്തകര്‍ക്ക് ഞാന്‍ പറയുന്നത് ഒന്നു മാത്രം ചരിത്രം എഴുതപ്പെടുന്നത് വേദികളിലല്ല, മറിച്ച് ഉപേക്ഷിക്കപ്പെട്ട ഹൃദയങ്ങളില്‍ നിന്നാണെന്ന് മാത്രം ഓര്‍മ്മപ്പെടുത്തുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
