OPEN NEWSER

Tuesday 17. Feb 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കവര്‍ച്ചാ പ്ലാന്‍ തകര്‍ത്ത് പന്ത്രണ്ടംഗ ക്വട്ടേഷന്‍ കവര്‍ച്ചാസംഘത്തെ പൊക്കി വയനാട് പോലീസ്;ഇവരുടെ കാറില്‍ നിന്നും വ്യാജ നമ്പര്‍ പ്ലേറ്റുകളും കണ്ടെടുത്തു.

  • Kalpetta
16 Jan 2026

കമ്പളക്കാട്: കവര്‍ച്ച ചെയ്യാനുള്ള പ്ലാന്‍ പൊളിച്ച് ക്വട്ടേഷന്‍ കവര്‍ച്ചാ സംഘത്തെ പൊക്കി വയനാട് പോലീസ്. തൃശ്ശൂര്‍ സ്വദേശികളായ കൈപ്പമംഗലം അടിപ്പറമ്പില്‍ വീട്ടില്‍ നിഖില്‍ നാഥ് (36), കിളിമാനൂര്‍ മഞ്ഞമറ്റത്തില്‍ വീട്ടില്‍ സാബു വില്‍സണ്‍ (36), നാട്ടിക, വളപ്പാട് പുതിയവീട്ടില്‍ പി എ ആന്‍സ്(34), കൊട്ടംകുളം പെരിങ്ങാനം ദൈവത്തിന്‍ മുകള്‍ വീട്ടില്‍ റിനാസ് (25), കൊട്ടംകുളം പെരിങ്ങാനം തറയില്‍ വീട്ടില്‍ ലെജിന്‍ (43), പഴങ്കാവ് പനങ്ങാട് ചെന്നറ വീട്ടില്‍  ധനേഷ് (34),  പനങ്ങാട് എസ് എന്‍ പുരം, കോവില്‍ പറമ്പില്‍ വീട്ടില്‍ സിജിന്‍ ദാസ് (38), എലതുരുത്ത്, കാര്യാട്ടുകര പുഴങ്കര വീട്ടില്‍ പി ശ്രീധര്‍ (36), ചാവക്കാട് വലിയകത്ത് വീട്ടില്‍ വി എസ് സുഹാസ് (40), വെങ്ങിനശ്ശേരി വിധലയത്തില്‍ വീട്ടില്‍ ഗീവര്‍ഗീസ് (33), ഇരിഞ്ഞാലക്കുട മേപ്പുറത്തു വീട്ടില്‍ ശിവപ്രസാദ് (29), പത്തനംതിട്ട കുട്ടൂര്‍, രഞ്ജിത്ത് ഭവന്‍ പി.ആര്‍ രതീഷ് (42) എന്നിവരെയാണ് റിസോര്‍ട് വളഞ്ഞ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ചുകുന്ന് അറിഞ്ചാര്‍മലയിലെ റെയിന്‍ വ്യൂ റിസോര്‍ട്ടില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലാവുന്നത്. ഇവരൊന്നിച്ച് കവര്‍ച്ച നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ ചെയ്തു വരികയായിരുന്നു. ഇവരെല്ലാവരും കവര്‍ച്ച,  വധശ്രമം, അടിപിടി, വഞ്ചന, മോഷണമുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളിലുള്‍പ്പെട്ടവരാണ്. ഇവര്‍ റെന്റിനെടുത്ത ടിയാഗോ കാറില്‍ നിന്നും 6 ജോഡി വ്യാജ നമ്പര്‍ പ്ലേറ്റുകളും, ചുറ്റികളും, വാഹനത്തിന്റെ ടൂള്‍സ് എന്നിവയും കണ്ടെടുത്തു.  പിടിയിലായവരില്‍ നിഖില്‍ നാഥ് 17 ഓളം കേസുകളിലും, സാബു കൊലപാതകമുള്‍പ്പെടെ 16 കേസുകളിലും, ശിവപ്രസാദ് 9 കേസുകളിലും ഉള്‍പ്പെട്ടിട്ടുണ്ട്. 


ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിന്റെ നിര്‍ദ്ദേശപ്രകാരം
കമ്പളക്കാട് ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഓ എം.എ സന്തോഷിന്റെ നേതൃത്വത്തില്‍  ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും, സബ് ഇന്‍സ്‌പെക്ടര്‍ എന്‍.വി ഹരീഷ്‌കുമാര്‍, കമ്പളക്കാട് സ്‌റ്റേഷനിലെ െ്രെഡവര്‍ എസ്.ഐ വിജയന്‍, എ എസ് ഐ റോബര്‍ട്ട്, കല്പറ്റ സ്‌റ്റേഷനിലെ എസ്.ഐ ഷാജഹാന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ രമേശ്, സിറാജ് തുടങ്ങിയവരാണ് പരിശോധന നടത്തിയത്.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് മെഡിക്കല്‍ കോളേജ്: ഇനി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായി കാത്തിരിപ്പ്
  • മുത്തങ്ങയില്‍ വന്‍ ഹാന്‍സ് വേട്ട; മൂന്നര ടണ്ണോളം ഹാന്‍സ് പിടികൂടി
  • വ്യാജ ട്രേഡിങ് വാഗ്ദാനം: വയനാട് സ്വദേശിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍
  • വയനാട് മെഡിക്കല്‍ കോളേജ്: അമ്പുകുത്തിയിലെ നിക്ഷിപ്ത വനം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി
  • മുസ്‌ലിംലീഗ് മുണ്ടക്കൈചൂരല്‍മല പുനരധിവാസം; ഭവന സമുച്ചയത്തിന്റെ ആദ്യഘട്ട സമര്‍പ്പണം 28ന് 51 വീടുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി
  • റവന്യൂ വകുപ്പ് പ്രവര്‍ത്തനങ്ങള്‍ അതിവേഗം സുതാര്യമായി: മന്ത്രി കെ.രാജന്‍
  • കൊഴിഞ്ഞുപോക്ക് തടയാന്‍ കാര്യക്ഷമമായ ഇടപെടല്‍ അനിവാര്യം: ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍; വയനാട് ജില്ലയുടെ വികസനത്തിന് 71.87 കോടിയുടെ പദ്ധതികള്‍
  • നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ടിങ് യന്ത്രം പരിചയപ്പെടാന്‍ വോട്ടുവണ്ടി
  • കഞ്ചാവുമായി ഇതര സംസ്ഥാനക്കാരന്‍ പോലീസിന്റെ പിടിയില്‍
  • വാലന്റൈന്‍സ് ഡേ: 'സ്‌ട്രെയ്‌ഞ്ചേഴ്‌സ് പാര്‍ട്ടി' യില്‍ എക്‌സൈസ് റെയ്ഡ്: രാസലഹരിയുമായി രണ്ടുപേര്‍ അറസ്റ്റില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show