പുള്ളിമാനുകളുടെ ജഢവുമായി അഞ്ചംഗ വേട്ടസംഘം പിടിയില്‍
ഇരുളം: ഇരുളം ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ ചീയമ്പം ചെറിയ കുരിശ് ഭാഗത്ത് നിന്നും 5 പേരടങ്ങുന്ന വേട്ടസംഘത്തെ രണ്ടു പുള്ളിമാനുകളുടെ ജഢവും, തോക്കും തിരകളുമായി, ഓമ്‌നി വാനടക്കം പിടികൂടി. മീനങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് ജന.സെക്രട്ടറി റെജി പുളിങ്കുന്നേല്‍ (55), പുല്‍പ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റും പുല്‍പ്പള്ളി മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമായ കണിയാംകുടി കെ.എം എല്‍ദോസ് (54),
ചീങ്കല്ലേല്‍ ജോസ് മാത്യു (50), പുറത്തോട്ട് സിബി പി എസ് (53), പാറക്കല്‍ ജോസഫ് സെബാസ്റ്റ്യന്‍ (ബിജു) എന്നീ പ്രതികളെയാണ് ഇരുളം ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്‌ററ് ഓഫീസര്‍ കെ. പി അബ്ദുല്‍ ഗഫൂറും സംഘവും പിടികൂടിയത്. പുല്‍പ്പള്ളി ഷെഡ്, ചീയമ്പം സ്വദേശികളാണ് പിടിയിലായവര്‍.
വ്യാഴാഴ്ച രാത്രി ചെതലത്ത് റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം.കെ. രാജീവ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ ആണ് വേട്ട സംഘം കുടുങ്ങിയത്. സെക്ഷന്‍ ഫോറസ്‌ററ് ഓഫീസറായ പി.വി സുന്ദരേശന്‍, ബീറ്റ് ഫോറസ്‌ററ് ഓഫീസറുമാരായ അജീഷ് പി. എസ്, സത്യന്‍ എം. എസ്, അഖില്‍ അശോക്, ജിതിന്‍ വിശ്വനാഥ്, രഞ്ജിത്ത് സി.വി, രാഹുല്‍ ഇ.ആര്‍ എന്നിവരടങ്ങിയ സംഘമാണ് ഇവരെ സാഹസികമായി പിടികൂടിയത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
