വയനാട് സ്വദേശി നൈക ഷൈജിത്ത് ജൂനിയര്‍ ഗാലക്റ്റിക് യൂണിവേഴ്‌സ് ഇന്ത്യ
വെള്ളമുണ്ട: വയനാട് വെള്ളമുണ്ട സ്വദേശിയായ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി നൈക ഷൈജിത്ത് മുബൈയില്‍ നടന്ന നാഷണല്‍ ലെവല്‍ പേജന്റ് ഷോയില്‍ കിരീടം അണിഞ്ഞു. കേരളത്തില്‍ നിന്നുളള ഏക മത്സാര്‍ത്ഥി ആയിരുന്നു നൈക. 13 ഫാഷന്‍ ഷോകളില്‍ പങ്കെടുത്ത നൈക ഇത് വരെ 7 ടൈറ്റില്‍ വിന്നര്‍ ആയിട്ടുണ്ട്. കൂടാത 3 ഫസ്റ്റ് റണ്ണര്‍ അപ്പും ഒരു സെക്കന്റ് റണ്ണറപ്പും നൈക നേടിയിട്ടുണ്ട്. ഇതിനോടകം കര്‍ണാടക, പോണ്ടിച്ചേരി, ഗുജറാത്ത്, കേരള എന്നീ സംസ്ഥാനങ്ങളുടെ വിവിധ കിരീടവും ഈ മിടുക്കി നേടിയിട്ടുണ്ട്. എറണാകുളം കേന്ദ്രീകരിച്ചുള്ള ബിയാട്രിക്‌സ് മോഡലിംഗ് കമ്പനിയുടെ ഒഫീഷ്യല്‍ മോഡല്‍ ആണ് നൈക. ഹിന്ന എല്‍സ ഫാഷന്‍ ,ബിയാട്രിക്‌സ് മോഡലിങ്ങ് കമ്പനിയുടെ സി.ഇ.ഒ യും മോഡലും അഭിനേത്രിയും ആയ ഹിന്ന എല്‍സയുടെ ശിക്ഷ്യയാണ് നൈക. കൂടാതെ ഇന്റര്‍നാഷണല്‍ ഡിസൈനറായ അശ്വിന്‍ സുഗതന്‍ ഡിസൈന്‍ ചെയ്ത വസ്ത്രമണിഞ്ഞാണ് നൈക റാമ്പില്‍ ഇറങ്ങിയത്. ഇറങ്ങാനിരിക്കുന്ന രണ്ട് സിനിമകളിലും, ഷോര്‍ട്ട് ഫിലിംകളിലും, പരസ്യങ്ങളിലും ഈ മിടുക്കി അഭിനയിച്ചിട്ടുണ്ട്. ഏപ്രില്‍ മാസം ഷൂട്ടിങ് തുടങ്ങുന്ന ഒരു തമിഴ് സിനിമയിലും നൈക ഒരു വേഷം ചെയ്യുന്നുണ്ട്. വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഷൈജിത്തിന്റെയും , ഫിസിയോതെറാപ്പിസ്റ്റായ ദിവ്യയുടെയും മകള്‍ ആണ്. നൈതിക് ആണ് സഹോദരന്‍
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
